ബിഹാറിൽ ബോട്ട് മറിഞ്ഞ് മൂന്ന് വയസ്സുള്ള കുഞ്ഞുൾപ്പെടെ 3 പേർ മരിച്ചു. 5 പേരെ കാണാതായി. കതിഹാർ ജില്ലയിലെ ഗംഗയിൽ അംദാബാദിലെ ഗോലാഘട്ടിന് സമീപമാണ് ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. 15 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞത്.
ALSO READ: അടിയോടടി! രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വാക്കേറ്റം; പ്രസംഗം പൂർത്തിയാക്കാതെ വിഡി സതീശൻ
അപകടത്തിൽ പവൻ കുമാർ, സുധീർ മണ്ഡൽ എന്നിവർ മരിച്ചു. രക്ഷാ പ്രവർത്തനത്തിലൂടെ അപകടത്തിൽ നിന്നും 7 പേരെ രക്ഷിക്കാനായതായി അധികൃതർ അറിയിച്ചു. ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
ALSO READ: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം; നാളെ നടയടയ്ക്കും
അപകടത്തിൽ കാണാതായ 5 പേരെ കണ്ടെത്താനായുള്ള രക്ഷാപ്രവർത്തനം സ്കൂബാ ഡൈവേഴ്സിൻ്റെയും മുങ്ങൽ വിദഗ്ധരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ തുടരുകയാണ്.
അപകടത്തിൻ്റെ കാരണം ബോട്ടിൻ്റെ കാലപ്പഴക്കമോ, അതോ യന്ത്രത്തകരാറോ എന്നതു സംബന്ധിച്ച് കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്ട്രേറ്റ് മനേഷ്കുമാർ മീണ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here