കാറിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; ഹമാസ് മേധാവിയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

ഹമാസ് മേധാവി ഇസ്മയില്‍ ഹാനിയേയുടെ മൂന്നു ആണ്‍മക്കളും രണ്ട് കൊച്ചുമക്കളും ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹാസേം, അമിര്‍, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെച്ച ഹാനിയേയുടെ മക്കള്‍. ഹാനിയേയുടെ മറ്റൊരു കൊച്ചുമകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഞങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തവും നിര്‍ദ്ദിഷ്ടവുമാണ്, അവയില്‍ ഞങ്ങള്‍ ഇളവ് നല്‍കില്ല. എന്റെ മക്കളെ ലക്ഷ്യമിടുന്നത് ഹമാസിനെ അതിന്റെ നിലപാട് മാറ്റാന്‍ പ്രേരിപ്പിക്കുമെന്ന് ശത്രു കരുതുന്നുവെങ്കില്‍, അത് വ്യാമോഹമാകും, ”ഹാനിയേ പാന്‍-അറബ് അല്‍ ജസീറ ടിവിയോട് പറഞ്ഞു.

ALSO READ: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി നാളെ

തന്റെ മൂന്ന് സഹോദരന്മാര്‍ കൊല്ലപ്പെട്ടതായി ഹാനിയയുടെ മൂത്ത മകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ സ്ഥിരീകരിച്ചു. ‘എന്റെ സഹോദരങ്ങളായ ഹസീം, അമീര്‍, മുഹമ്മദ് എന്നിവരുടെയും അവരുടെ മക്കളുടെയും രക്തസാക്ഷിത്വത്താല്‍ ഞങ്ങളെ ആദരിച്ച ദൈവത്തിന് നന്ദി,’ അബ്ദുല്‍-സലാം ഹാനിയേ കുറിച്ചു.ഞങ്ങളുടെ ജനങ്ങളുടെ രക്തത്തെക്കാള്‍ വലുതല്ല മക്കളുടെ രക്തമെന്നും ഇപ്പോള്‍ ഖത്തിലുള്ള ഹാനിയേ കൂട്ടിച്ചേര്‍ത്തു. നവംബറില്‍ നടന്ന ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഹാനിയേയുടെ കുടുംബ വീടും തകര്‍ന്നിരുന്നു.

ALSO READ: ‘നാദാപുരം ലീഗ് കേന്ദ്രത്തിലെ സ്ഫോടനം: പൊലീസ് സമഗ്ര അന്വേഷണം നടത്തണം’; എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി

2017ലാണ് ഹമാസിന്റെ മേധാവിയായി ഹാനിയേ നിയമിതനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News