വീണ്ടും മസ്തിഷ്കജ്വരം; കോഴിക്കോട് മൂന്ന് വയസുകാരനിൽ അമീബിക് മസ്തികജ്വരം സ്ഥിരീകരിച്ചു

Amoebic encephalitis

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പുതുച്ചേരിയിലെ ലാബിൽ നടത്തിയ പി സി ആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി കണ്ടെത്തിയിരുന്നു.

Also Read: ‘ഇന്ന് അര്‍ജുനേയും കൊണ്ട് നാട്ടില്‍ പോകാമെന്നായിരുന്നു പ്രതീക്ഷ, കണ്ടെത്താനാവാത്തതില്‍ സങ്കടമുണ്ട്’- ബന്ധു

അതേസമയം, കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരൻ രോഗം ബേധമായി തിരിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടിയത്. പോണ്ടിച്ചേരിയിലേക്ക് അയച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാഫലവും നെഗറ്റീവ് ആയതോടെയാണ് കുട്ടിയെ വീട്ടിലേക്ക് വിടാൻ ഡോക്ടർമാർ തീരുമാനിച്ചത്. മൂന്നാഴ്ച ചികിസയിൽ തുടർന്ന ശേഷമാണു രോഗമുക്തി നേടി മടങ്ങിയത്.

Also Read: ‘കെ വാസുകിയ്‌ക്ക് നല്‍കിയത് വിദേശകാര്യ ഏകോപനത്തിന്റെ ചുമതല; നിയമനം തെറ്റാണെന്നോ ഉത്തരവ് പിൻവലിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല’;ഡോ. വി വേണു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News