സംസ്ഥാനത്ത് 30 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി; മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്ത് പുതുതായി നിര്‍മിച്ച 30 സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് തിരുവനന്തപുരം ശ്രീകാര്യം ജിഎച്ച്എസില്‍ വച്ചാണ് നടക്കുക. ഇതുകൂടാതെ 12 പുതിയ കെട്ടിടങ്ങള്‍ക്കും തറക്കല്ലിടും.

മറ്റു സ്‌കൂള്‍കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് നിര്‍വഹിക്കുക. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. കിഫ്ബിയുടെ മൂന്നു കോടി രൂപയുടെ ധനസഹായത്തോടെ എട്ട് കെട്ടിടവും ഒരു കോടി രൂപ സഹായത്തോടെ 12 കെട്ടിടവുമാണ് നിര്‍മിച്ചിട്ടുള്ളത്പത്തനംതിട്ട ജിജിഎച്ച്എച്ച്എസ് അടൂര്‍, ആലപ്പുഴ ജിഎച്ച്എസ് നാലുചിറ, ത്യശ്ശൂര്‍ ജിഎച്ച്എസ് മുപ്ലിയം, മലപ്പുറം ജിജിവിഎച്ച്എച്ച്എസ് പെരിന്തല്‍മണ്ണ , ജിഎച്ച്എസ്എസ് വെട്ടത്തൂര്‍ കോഴിക്കോട്, ജിഎച്ച്എസ്എസ് ആഴ്ചവട്ടം വയനാട്, ജിഎച്ച്എസ്എസ് പനമരം കണ്ണൂര്‍, സിഎച്ച്എംകെഎസ് ജിഎച്ച്എസ്എസ് മാട്ടൂല്‍ എന്നിവയാണ് കിഫ്ബിയുടെ മൂന്ന് കോടി ധനസഹായത്തോടെ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍.

ALSO READ :കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാന ‘സാധു’വിനെ കണ്ടെത്താനാന്‍ തെരച്ചില്‍ ഊര്‍ജിതം
ആലപ്പുഴ ജിഎച്ച്എസ്എസ് കുന്നം, ഇടുക്കി ജിടിയുപിഎസ് കുമളി, കോട്ടയം ജിഎച്ച്എസ്എസ് ഈരാറ്റുപേട്ട, എറണാകുളം ജിജിവിഎച്ച്എച്ച്എസ് ചോറ്റാനിക്കര, ജിജിവിഎച്ച്എച്ച്എസ് ഫോര്‍ ബോയ്സ് തൃപ്പൂണിത്തുറ, തൃശ്ശൂര്‍ ജിഎച്ച്എസ്എസ് വാടാനപ്പള്ളി, പാലക്കാട് ജിഎംയുപിഎസ് മണ്ണാര്‍ക്കാട്

മലപ്പുറം ജിയുപിഎസ് കരിങ്കപ്പാറ, കോഴിക്കോട് എസ്‌കെ പൊറ്റക്കാട് മെമ്മോറിയല്‍ ജിവിഎച്ച്എച്ച്എസ് പറയഞ്ചേരി, വയനാട് ജിയുപിഎസ് മാനന്തവാടി, കാസര്‍ഗോഡ് ജിഎച്ച്എസ്എസ് മടിക്കൈ, ജിഎച്ച്എസ്എസ് ആലംപാടി എന്നിവയാണ് കിഫ്ബിയില്‍ നിന്ന് ഒരുകോടി ധനസഹായത്തോടെ നിര്‍മിച്ച കെട്ടിടങ്ങള്‍.

ചടങ്ങില്‍ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ഒ ആര്‍ കേളു, വി അബ്ദുറഹിമാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, എംപിമാരായ എ എ റഹിം, ശശി തരൂര്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News