പന്തം കൊളുത്തി പ്രകടനം; മധ്യപ്രദേശില്‍ 30 പേര്‍ക്ക് പൊള്ളലേറ്റു, ഭീകര ദൃശ്യം പുറത്ത്

മധ്യപ്രദേശിലെ ഖാന്‍ധ്വാവില്‍ പന്തം കൊളുത്തി പ്രകടനത്തിനിടയില്‍ സ്ത്രീകളും കുട്ടികളുമടക്കം 30 പേര്‍ക്ക് പെള്ളലേറ്റു. വ്യാഴാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. നഗരത്തിലെ ക്ലോ ടവറില്‍ പ്രകടനം അവസാനിക്കാറായപ്പോഴാണ് സംഭവമെന്ന് ഖാന്‍ഡ്വാ ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ റായി പറഞ്ഞു.

ALSO READ: വിവാഹ സമ്മാനമായി 35 അടിയുള്ള നോട്ടുമാല; ജാക്‌പോട്ട് അടിച്ച് വരന്‍

പന്തങ്ങള്‍ തലതിരിച്ച് വെള്ളം നിറഞ്ഞ വലിയ കണ്ടയ്‌നെറില്‍ മുക്കി അണയ്ക്കുന്നതിനിടയില്‍ തീയാളി പടരുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുറച്ച് സമയം ഈ തീ അവിടെമാകെ മറച്ച നിലയിലായിരുന്നു. ഇതിനിടയില്‍പ്പെട്ടാണ് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റത്.

പരുക്കേറ്റ 18 പേരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. ബാക്കിയുള്ള 12 പേര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. 2009 നവംബര്‍ 28ന് നിരോധിത സംഘടനയായ സിമി കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ സീതാറാം ബാതാം ഉള്‍പ്പെടെയുള്ള മൂന്നു പേരുടെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷവും നടത്തുന്നതാണീ പ്രകടനം.

ALSO READ: http://കോട്ടയ്ക്കൽ നഗരസഭയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചതിൽ വൻ ക്രമക്കേട്; വിജിലൻസ്‌ അന്വേഷണത്തിന്‌ നിർദേശം നൽകി ധനമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News