ലെബനാനില്‍ വീടുകള്‍ക്ക് നേരെ 20-ലേറെ തവണ ഇസ്രയേല്‍ ആക്രമണം; 30 മരണം

lebanon-israel-attack

ലെബനനിലെ ബാല്‍ബെക്ക് പ്രദേശത്തെ നിരവധി വീടുകള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തി. 20 പ്രാവശ്യം നടന്ന ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മേഖലയുടെ ഗവര്‍ണര്‍ ബച്ചിര്‍ ഖോദര്‍ അറിയിച്ചു. ഇസ്രായേലി ആക്രമണത്തെ തുടര്‍ന്ന് ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്ന് പുക ഉയര്‍ന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിന്റെ പ്രധാന അന്താരാഷ്ട്ര കവാടമായ ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള സൈനിക താവളത്തിന് നേരെ മിസൈല്‍ തൊടുത്തുവിട്ടതായി ഹിസ്ബുള്ള പറഞ്ഞതിന് പിന്നാലെയാണ് പുതിയ ആക്രമണം. ജീവനുള്ളവരെ രക്ഷപ്പെടുത്താനും തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also: റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ ഉക്രൈന്‍- ഉത്തര കൊറിയന്‍ സൈനികര്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്

ഗാസയിലെ വംശഹത്യ ആരംഭിച്ചതിനുശേഷം ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 3,013 പേർ കൊല്ലപ്പെടുകയും 13,553 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News