മാനേജര്‍ സിക്ക് ലീവ് നല്‍കിയില്ല, തായ്‌ലന്റില്‍ 30കാരിക്ക് ദാരുണാന്ത്യം!

ഫാക്ടറി തൊഴിലാളിയായ 30കാരിക്ക് മാനേജര്‍ സിക്ക് ലീവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. തായ്‌ലന്റിലാണ് സംഭവം. മെയ് എന്ന യുവതി തായ്‌ലന്റിലെ സമുദ് പ്രാകന്‍ എന്ന പ്രവിശ്യയിലെ ഇലക്ട്രോണിക്‌സ് പ്ലാന്റിലായിരുന്നു ജോലി ചെയ്തിരുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി സെപ്തംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ലീവ് എടുത്തിരുന്നു. വന്‍ കുടലുമായി ബന്ധപ്പെട്ട അസുഖത്തിന് ചികിത്സയിലായിരുന്നു മെയ്. നാലു ദിവസത്തോളം ആശുപത്രിയില്‍ ചികിത്സയിലുമായിരുന്നു.

ALSO READ: ആർസിസിയിൽ സൗജന്യ സ്താനാർബു​ദ പരിശോധന ക്യാംപെയ്ൻ ഒക്ടോബർ 1 മുതൽ

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായതിന് ശേഷം രണ്ടു ദിവസത്തെ സിക്ക് ലീവിന് മെയ് അപേക്ഷിച്ചുവെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നില വഷളായി വരുന്നതിനാല്‍ മാനേജരോട് വീണ്ടും അവര്‍ അവധി നല്‍കണമെന്ന് അറിയിച്ചു. എന്നാല്‍ മാനേജര്‍ അത് നല്‍കാന്‍ കൂട്ടാക്കിയില്ല. ജോലിയില്‍ പ്രവേശിക്കണമെന്നും മറ്റൊരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുമ്പ് നിരവധി തവണ സിക്ക് ലീവ് അനുവദിച്ചെന്ന്് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

പക്ഷേ ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ മെയ് ആരോഗ്യസ്ഥിതി മോശമായിട്ടും മെയ് ജോലിയില്‍ പ്രവേശിച്ചു. ഇരുപത് മിനിറ്റിനുള്ളില്‍ ഇവര്‍ കുഴഞ്ഞുവീഴുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും മരിച്ചു.

ALSO READ: ഇനി വേറെ ആപ്പ് തപ്പി പോകണ്ട; ഫോട്ടോ എഡിറ്റ് ചെയ്യാൻ വാട്‌സ്ആപ്പ് മതിയാകും

മെയ്യുടെ മരണത്തിന് പിന്നാലെ അവര്‍ ജോലിചെയ്ത ഡെല്‍റ്റാ ഇലക്ട്രോണിക്‌സ് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടു. സ്ഥാപനത്തില്‍ നടന്ന സംഭവത്തില്‍ ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോസ്റ്റില്‍ അവര്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News