വയോധികയെ പീഡനത്തിനിരയാക്കി സ്വര്‍ണമാല കവര്‍ന്നു; പ്രതിക്ക് 30 വര്‍ഷം തടവ്

82കാരിയായ വയോധികയെ പീഡനത്തിനിരയാക്കി സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിക്ക് 30 വര്‍ഷം തടവും 1,40000 രൂപ പിഴയും നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിധിച്ചു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ സുമേഷ് ചന്ദ്രന്‍ ( 27 ) ആണ് പ്രതി. ആന പാപ്പാനായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞതെല്ലാം സിസി ടിവി ദൃശ്യങ്ങളിലൂടെയായിരുന്നു.

READ ALSO:എം മെഹബൂബിന് ‘സഹകാരി പ്രതിഭാ’ പുരസ്‌കാരം

സംഭവ ദിവസം സ്ഥിരമായി പോകാറുള്ള ക്ഷേത്രത്തിലേക്ക് വയോധിക പോകവെ മരത്തിന് പിന്നില്‍ പതിയിരുന്ന പ്രതി ആക്രമിക്കുകയായിരുന്നു. ബലമായി വലിച്ചിഴച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോവുകയും പീഡനത്തിനിരയാക്കി സ്വര്‍ണമാല കവര്‍ന്ന് കടന്നുകളയുകയുമായിരുന്നു പ്രതി. സംഭവത്തിനു ശേഷം വയോധിക സമനില തെറ്റിയ നിലയിലായി.

READ ALSO:പൊതുസ്ഥലത്ത് മാലിന്യം തള്ളി; 10000 രൂപ പിഴ ചുമത്തി കല്ലൂപ്പാറ പഞ്ചായത്ത്

26 സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ കേസില്‍ 24 പേരെയും വിസ്തരിച്ചു. 24 രേഖകളും 10 തൊണ്ടി മുതലും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സരിതാ ഷൗക്കത്തലി ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ സുനിത സഹായിയായി. പാങ്ങോട് ഇന്‍സ്‌പെക്ടര്‍ എന്‍ സുനീഷ്, ബി അനില്‍ കുമാര്‍ , പി അനില്‍ കുമാര്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News