സംസ്‌കൃത സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ ലോഞ്ചിനിടയില്‍ മൂന്നൂറിന്റെയും 900ന്റെയും ചെക്ക് വിതരണം ചെയ്തതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ട്രോളി സോഷ്യല്‍ മീഡിയ. പബ്ലിസിറ്റിക്ക് വേണ്ടി വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചെന്ന് വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ചെക്ക് പ്രിന്‍ഡ് ചെയ്യാന്‍ അതിലുള്ള തുകയെക്കാള്‍ ചെലവ് സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നാണ് പരിപാടിയുടെ വീഡിയോ എക്‌സില്‍ പങ്കുവച്ച് കോണ്‍ഗ്രസ് ദേശീയ വക്താവ് ക്ഷമ മുഹമ്മദ് കുറിച്ചത്.
ഞായറാഴ്ച സമ്പൂര്‍ണാനന്ദ് സംസ്‌കൃത സര്‍വകലാശാലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംസ്‌കൃത സ്‌കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്‌സിറ്റകള്‍ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
സംസ്‌കൃത ഭാഷയ്ക്കും രാജ്യത്തിന്റെ സംസ്‌കാരത്തിനും ഈ ലോഞ്ച് വളരെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നാണ് പരിപാടിയില്‍ സംബന്ധിച്ചവരോട് മുഖ്യമന്ത്രി പറഞ്ഞത്. ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഈ പദ്ധതി ലോഞ്ച് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ALSO READ: വാട്സ്ആപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത; നിങ്ങള്‍ ഒരുപാട് ആഗ്രഹിച്ച പുതിയ അപ്‌ഡേറ്റ് ഇതാ എത്തി
Only BJP can do this!
Cheques of ₹300 were distributed as scholarships to students by UP CM Yogi Adityanath.
It seems they spent more on printing the cheques than their actual value. pic.twitter.com/bOOUBwwgpN
— Dr. Shama Mohamed (@drshamamohd) October 27, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here