ലെബനനിൽ ചോരപ്പുഴ ഒഴുക്കി ഇസ്രയേൽ; ഒരു മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 31 പേർ

israel

ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരു മണിക്കൂറിനിടെ 31 പേരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ 25 കേന്ദ്രങ്ങൾ ആക്രമണത്തിൽ തകർത്തതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു.

തെക്കൻ ബെയ്‌റൂട്ട്, നബാറ്റിയ, ബാൽബെക്ക്, ബെക്കാ വാലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ടത്. ഇതിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് തെക്കൻ ലെബനനിലാണ്.

ALSO READ; അത് വെറും ഊഹാപോഹാം! ട്രാൻസ്ജെൻഡറുകളെ സൈന്യത്തിനുള്ളിൽ വിലക്കുമെന്ന വാർത്തകൾ തള്ളി ട്രംപ് ടീം

മുൻകൂട്ടി ഒഴിപ്പിക്കൽ ഉത്തരവുകളൊന്നും നൽകാതെ ഇസ്രയേൽ ബെയ്‌റൂട്ടിലെ ഒരു പാർപ്പിട സമുച്ചയത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പാർട്ടുണ്ട്. ആക്രമണത്ത തുടർന്ന് ബെയ്‌റൂട്ടിലെ സ്‌കൂളുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താത്ക്കാലികമായി അടച്ചിട്ടുണ്ട്.ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ കരാർ ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ആക്രമണം നടന്നത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

ENGLISH NEWS SUMMARY: At least 31 killed in Lebanon after Israeli military pounds 25 Hezbollah targets in one hour.The attacked terror targets include Nabatiyeh, Baalbek, the Bekaa Valley and southern Beirut. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News