ലൈഫിന്റെ തണലിൽ 31 കുടുംബങ്ങൾ കൂടി; താക്കോൽ കൈമാറി മന്ത്രി എംബി രാജേഷ്

കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തില്‍ 31 കുടുംബങ്ങള്‍കൂടി ലൈഫ് ഭവന പദ്ധതിയുടെ തണലിലേക്ക്. വീടുകളുടെ താക്കോല്‍ കൈമാറല്‍ മന്ത്രി എംബി രാജേഷ് നിർവഹിച്ചു. ലൈഫ് ഭവന പദ്ധതിയിലൂടെ 31 കുടുംബങ്ങള്‍ക്കു കൂടിയാണ് വീട് ഒരുങ്ങിയത്. 49 പേർ കരാര്‍ ഒപ്പുവെച്ചതില്‍ ഇതുവരെ 31 വീടുകള്‍ പൂര്‍ത്തിയാക്കി. 1.22 കോടി രൂപയാണ് പദ്ദതി ചെലവ്. മൂന്നുപേർക്ക് ഭൂമി വാങ്ങാനുള്ള സഹായവും നല്‍കി. വീടുകളുടെ താക്കോല്‍ കൈമാറല്‍ മന്ത്രി എംബി രാജേഷ് നിർവഹിച്ചു.

Also Read: “ഇനി ഇതും സ്വർണം പൂശിയതാണെന്ന് പറയല്ലേ..”; ഒടുവിൽ ശരിക്കും സ്വർണം പൂശി: കോട്ടയത്ത് മുക്കുപണ്ടം പണയം വച്ച ബിജെപി നേതാവ് പിടിയിൽ

നിലവിലുള്ള ഭരണസമിതിയുടെ കാലത്ത് ഇതുവരെ 97 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. കൂടാതെ മുടഹ്ങികിടന്ന മൂന്ന് വീടുകള്‍ അധിക ധനസഹായം നല്‍കി പൂർത്തിയാക്കി. പട്ടികയിലുള്ള എല്ലാ ഗുണഭോക്താകള്‍ക്കും സുരക്ഷിത ഭവനം ഒരുക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. വീടുകളുടെ താക്കോല്‍ കൈമാറലിനൊപ്പം ഹരിത കര്‍മ്മ സേന യൂസര്‍ ഫീ ശേഖരണം നൂറു ശതമാനം പൂർത്തിയാക്കിയതിന്‍റെ പ്രഖ്യാപനവും മന്ത്ര നടത്തി. ചടങ്ങില്‍ അനൂപ് ജേക്കബ് അധ്യക്ഷനായി.

Also Read: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111-മത്; പത്തു വർഷത്തെ മോദി ഭരണം ഇന്ത്യൻ ഗ്രാമങ്ങളെ എത്തിച്ചത് ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പടുകുഴിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News