കനത്ത ചൂടില്‍ വലഞ്ഞ് ദില്ലി; കഴിഞ്ഞ 36 മണിക്കൂറിനിടെ മരിച്ചത് 32 പേർ

കനത്ത ചൂടില്‍ വലഞ്ഞ് ദില്ലി, കഴിഞ്ഞ 36 മണിക്കൂറിനിടെ മരണസംഖ്യ 32 കടന്നു. അതേ സമയം ദില്ലിക്കാവശ്യമായ ജലം ഹരിയാന നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അതിഷി നിരാഹാരസമരം ആരംഭിച്ചു. അത്യുഷ്ണം തുടരുന്ന ദില്ലിയില്‍ മരണനിരക്കും ഉയരുകയാണ്. കഴിഞ്ഞ 36 മണിക്കൂറിനിടെ 32 ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹീറ്റ് സ്‌ട്രോക്കും അനുബന്ധ അസുഖങ്ങളുമായി 400 ഓളം പേര്‍ വിവധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. വീടുകളില്ലാതെ തെരുവില്‍ കഴിയുന്നവരെ ഷെല്‍റ്റര്‍ ഹോമുകളിലേക്ക് മാറ്റാന്‍ ദില്ലി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Also Read; ‘ആകെയുള്ളത് ദ്രവിച്ചു തീർന്ന കുറച്ചു ചിത്രങ്ങൾ മാത്രം’, അച്ഛന്റെയും അമ്മയുടെയും 1985ലെ കല്യാണ ഫോട്ടോകൾ ചേർത്ത് മകൻ നിർമിച്ച ഒരു എഐ ‘ചലനചിത്ര കഥ’

ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസഥാനങ്ങളില്‍ താപനില 46ന് മുകളിലെത്തി. ചൂട് കനത്തതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി തുടരുകയാണ്. ദില്ലിക്കാവശ്യമായ ജലം ഹരിയാന നല്‍കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രി അദിഷി നിരാഹാര സമരം ആരംഭിച്ചു. രാവിലെ 11 മണിക്ക് രാജ്ഘട്ടിലെ ഗാന്ധിസ്മൃതി സന്ദര്‍ശത്തിനു ശേഷം ജംഗ്പുരയിലെ ഭോഗലിലെ സമരപന്തലില്‍ എത്തിയ മന്ത്രിക്കൊപ്പം കെജ്രവാളിന്റെ ഭാര്യ സുനിത കെജ്രിവാളുമുണ്ടായിരുന്നു. ദില്ലിയിലെ ജനത കുടിവെള്ളക്ഷാമത്തില്‍ വലയുന്നതില്‍ മുഖ്യമന്തരി കെജ്രിവാള്‍ ആശങ്ക രേഖപ്പെടുത്തിയെന്നും സുനിത കെജ്‌രിവാൾ അറിയിച്ചു.

Also Read; ഡാർക്ക് വെബിലും ടെലെഗ്രാമിലുമായി ആറ് ലക്ഷം രൂപയ്ക്ക് വരെ വിൽപന നടന്നു; നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐയുടെ എഫ്‌ഐആര്‍ കോപ്പി കൈരളി ന്യൂസിന്

മാത്രമല്ല അതിഷിയുടെ സമരത്തിന് കെജ്‌രിവാൾ കത്തിലൂടെ പിന്തുണയറിയിച്ചു. ഹരിയാനയില്‍ നിന്ന് ദിവസേന 100 ദശലക്ഷം ഗ്യാലന്‍ വെള്ളം ലഭിക്കുമെന്ന് ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് അദിഷിയും പ്രതികരിച്ചു. അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടും നടപടിയുണ്ടായില്ല. ദില്ലി കടുത്ത കുടിവെള്ളകക്ഷാമം നേരിടുമ്പോഴും വെള്ളം നല്‍കില്ലെന്ന മനുഷ്യത്വരഹിത സമീപനം തുടരുകയാണ് ബിജെപി ഭരിക്കുന്ന ഹരിയാന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News