പാകിസ്ഥാനിൽ സുന്നി- ശിയാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 32 പേർ കൊല്ലപ്പെട്ടു

pakistan SECTARIAN VIOLENCE

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ നടക്കുന്ന വിഭാഗീയ സംഘർഷത്തിൽ 32 പേർ കൊല്ലപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാ​​ന്‍റെ അതിർത്തിയിലുള്ള ഖുറം ജില്ലയിലെ അലിസായി, ബഗാൻ ഗോത്രങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്.

ബാലിഷ്ഖേൽ, ഖർ കാലി, കുഞ്ച് അലിസായി, മഖ്ബൽ എന്നിവിടങ്ങളിലും വെടിവെപ്പും സായുധ അക്രമവും തുടരുകയാണ്. തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് സുന്നി- ശിയാ വിഭാഗങ്ങൾ പരസ്പരം ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്.

ALSO READ; ഇസ്രയേലിന് പിന്തുണ, സ്റ്റാർബക്സിൻ്റെ മലേഷ്യയിലെ 50 ലേറെ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടി

സംഘർഷത്തിൽ വീടുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവിധ ഗ്രാമങ്ങളിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. സ്ഥിതിഗതികൾ വഷളായതിനാൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചതായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ചെയർമാൻ മുഹമ്മദ് ഹയാത്ത് ഹസ്സൻ അറിയിച്ചു.

കടുത്ത സംഘർഷത്തെ തുടർന്ന് കുറമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണെന്നും യന്ത്ര തോക്കുകൾ ഉപയോഗിച്ചാണ് ഇരുവിഭാഗവും പരസ്പരം ലക്ഷ്യമിടുന്നതെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുള്ള സംഘർഷത്തിന്‍റെ വീഡിയോകളിലും ചിത്രങ്ങളിലും മാർക്കറ്റുകളും കടകളുമടക്കമുള്ളവയും കത്തിയെരിയുന്നത് കാണാം.

ALSO READ; വിജയ് മല്ല്യയെ പോലെ ഗൗതം അദാനിയും രാജ്യം വിടുമോ? ചർച്ചയായി ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ കുറിപ്പ്

വ്യാഴാഴ്ച ബഗാൻ, മണ്ഡൂരി, ഒച്ചാട്ട് എന്നിവിടങ്ങളിൽ 50ലധികം യാത്രാ വാഹനങ്ങൾക്കു നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്ന് സ്ത്രീകളും കുട്ടികളുമടക്കം 47 പേരെ കൊല്ലപ്പെട്ടിരുന്നു. പരാചിനാറിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയുടെ തലസ്ഥാനമായ പെഷവാറിലേക്ക് വാഹനവ്യൂഹത്തിൽ സഞ്ചരിക്കുകയായിരുന്നു ഇവരെന്ന് അധികൃതർ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ശിയാ വിഭാഗത്തിൽപ്പെട്ടവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News