ലിഫ്റ്റില്‍ കുടുങ്ങിയത് മൂന്ന് ദിവസം; യുവതിക്ക് ദാരുണാന്ത്യം

മൂന്ന് ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. സ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിലാണ് സംഭവം. പോസ്റ്റ് വുമണായ ഓള്‍ഗ ലിയോണ്‍റ്റീവയാണ് മരിച്ചത്. മൂന്ന് ദിവസത്തോളം ലിഫ്റ്റില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഓള്‍ഗ. ഒന്‍പത് നില കെട്ടിടത്തിന് മുകളിലാണ് കുടുങ്ങിക്കിടന്നത്. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ലെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also read- ആശുപത്രിയിലേക്ക് പോകുംവഴി കാറിന്റെ ഡോര്‍ തുറന്ന് കനാലിലേക്ക് ചാടി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

ജൂലൈ 24 ന് ജോലി കഴിഞ്ഞ് പോയ ഓള്‍ഗ പിന്നെ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. പിന്നീട് നടത്തിയ തെരച്ചിലിനൊടുവിലാണ് ലിഫ്റ്റില്‍ ഓള്‍ഗയുടെ മൃതദേഹം കണ്ടെത്തിയത്, സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം വൈദ്യുതി മുടങ്ങിയിട്ടില്ലെന്ന് റീജിയണല്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്ക് എന്റര്‍പ്രൈസ് സ്ഥിരീകരിച്ചതായി ഔട്ട്ലെറ്റ് അറിയിച്ചു.

Also read- കുട്ടിയുടെ നഷ്ടപ്പെട്ട ഷൂ തുമ്പിക്കൈ കൊണ്ട് എടുത്തു; കുഞ്ഞികൈകളിലേക്ക് വച്ചുനീട്ടി ആന; വീഡിയോ വൈറൽ

കെട്ടിടത്തിലെ താമസക്കാരുടെ മൊഴി അനുസരിച്ച് ലിഫ്റ്റിലെ തകരാറാണ് ഓള്‍ഗയുടെ മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News