ഗുജറാത്തിൽ ഗെയിമിങ് സെന്ററിലെ തീപിടിത്തം; മരണ സംഖ്യ 33, മരിച്ചവരിൽ കുട്ടികളും

ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ മരണം 33 ആയി. മരിച്ചവരിൽ 12 കുട്ടികളും. നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ് ഗെയിമിംഗ് സെന്ററിന്റ ഉടമയെയും മാനേജരെയും അറസ്റ്റ് ചെയ്തു. സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെയാണ് ഗെയിംമിങ് സെൻ്റർ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. സംഭവത്തിൽ ഗുജറാത്ത് ഹൈക്കോടതി സ്വമേധയ കേസ് എടുത്തു.

Also Read; ആടു മേയ്ക്കാന്‍ പോയ യുവതിയെ കടുവ കടിച്ചുകീറി, വലിച്ചിഴച്ചുകൊണ്ടുപോയി ; സംഭവം കര്‍ണാടകയില്‍

ഇന്നലെ വൈകുന്നേരമാണ് രാജ്കോട്ടിൽ ടിആർപി ഗെയിമിംഗ് സെന്ററിലെ എസി പൊട്ടിത്തെറിച്ച് തീപിടുത്തം ഉണ്ടായത്. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ പരിശോധന നടത്തും. പരിക്കേറ്റവർ രാജ്കോട്ട് സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. അവധിക്കാലമായതിനാൽ ഗെയിമിങ് സെൻ്ററിലുണ്ടായ വലിയ തിരക്ക് അപകടത്തിൻ്റെ ആഘാതം കൂട്ടി. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു സെൻ്ററിൻ്റെ പ്രവർത്തനം. സെന്ററിലേക്ക് പ്രവേശിക്കാനും പുറത്ത് ഇറങ്ങനും ഓരോ വഴികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. താത്കാലികമായി നിർമിച്ച ഗെയിമിങ് സെൻ്ററിന് ഫയർ എൻഒസി ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

Also Read; മുപ്പത് വർഷത്തിന് ശേഷമാണ് ഇന്ത്യൻ സിനിമ ഈ നേട്ടത്തിലേക്ക് വീണ്ടും എത്തിയത്; കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

കൂടാതെ കാർ റേസിങ്ങിനായി 2000 ലിറ്റർ ഡീസൽ സൂക്ഷിച്ചിരുന്നതും അപകടം വർദ്ധിപ്പിച്ചു. ഗെയിമിങ് സോൺ പൂർണമായും മരം കൊണ്ടാണ് നിർമിച്ചത്. അതുകൊണ്ട് തന്നെ തീ വേഗത്തിൽ പടരുന്നതിന് കാരണമായി. എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സെൻ്ററിൻ്റെ ഉടമയെയും മാനേജറെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആറ് പേർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കെതിരെ കേസും എടുത്തു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഗാന്ധിനഗറിൽ നിന്നുള്ള ഫോറൻസിക് സംഘം സംഭവസ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News