മൊസാംബിഖ് തലസ്ഥാനം മപൂടോയിൽ ക്രിസ്മസ് ദിനത്തിലുണ്ടായ കലാപത്തിൽ 33 പേർ കൊല്ലപ്പെട്ടു. ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ജയിലിന് പുറത്തു നടന്ന പ്രതിഷേധം ജയിലിനകത്തേക്കും വ്യാപിച്ചതിൻ്റെ ഫലമാണ് കലാപത്തിന് വഴി വെച്ചതെന്ന് ജനറൽ കമാൻഡർ ബെർണാർഡിനോ റാഫേൽ പറഞ്ഞു.
കലാപത്തിൽ 33 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൂടാതെ, കലാപത്തിനിടെ 6000 പേർ ജയിലിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനിടെ രക്ഷപ്പെട്ടവരിൽ 150 പേരെ കണ്ടെത്തിയെന്ന് ജനറൽ കമാൻഡർ ബെർണാർഡിനോ റാഫേൽ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊസാംബിഖിൽ നേരത്തെ തന്നെ ആഭ്യന്തര കലാപം നിലനിന്നിരുന്നു.
അതിനിടെയാണ് ദീർഘകാലമായി മൊസാംബിഖ് ഭരിക്കുന്ന ഫ്രെലിമോ പാർട്ടിയുടെ വിജയം സുപ്രീംകോടതി തിങ്കളാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ വോട്ടിൽ കൃത്രിമം നടന്നതായി പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുകയും ഇത് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമാവുകയും ചെയ്‌തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here