തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തി കൊലപ്പെടുത്തി

kadinamkulam murder

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിരയെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവാണ് ആതിരയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയം. പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

പുലര്‍ച്ച അഞ്ചരയോടെ അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കഴുത്തില്‍ കുത്തേറ്റ് മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടത്. രാവിലെ എട്ടരയ്ക്ക് മകനെ സ്‌കൂളില്‍ വിട്ട ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം.

ALSO READ: കോളജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ്; യൂട്യൂബർ ‘മണവാളൻ’ റിമാൻഡിൽ

കഠിനംകുളം പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവാണ് ആതിരയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നിഗമനം.

കൊലയ്ക്കു ശേഷം യുവതിയുടെ സ്‌കൂട്ടറുമായിട്ടാണ് അക്രമി രക്ഷപ്പെട്ടത്. വീട്ടിന് ചുറ്റും അടച്ചിരുന്ന സ്ഥലത്ത് മതില്‍ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം. ഈ യുവാവ് രണ്ടുദിവസം മുമ്പ് തിരുവനന്തപുരത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. സമീപത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചും അക്രമിക്കായി തെരച്ചില്‍ പൊലീസ് വ്യാപിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News