കെഎസ്ടിഎ 33ാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ തുടക്കം

കെഎസ്ടിഎ 33ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. കണ്ണൂർ നായനാർ അക്കാദമിയിൽ പ്രതിനിധി സമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാനം ചെയ്തു. നാല് ദിവസം നീളുന്ന സമ്മേളനത്തിൽ 1200 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കണ്ണൂർ നായനാർ അക്കാദമിയിലെ ആനത്തലവട്ടം ആനന്ദൻ നഗറിൽ സംസ്ഥാന പ്രസിഡണ് ഡി സുധീഷ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

Also Read: വിദ്യാഭ്യാസമേഖലയെ സാമൂഹ്യനിയന്ത്രണത്തിന് വിധേയമാക്കും; എല്ലാത്തിനും മേൽ സർക്കാരിന്റെ നിയന്ത്രണമുണ്ടാകും: എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിലും വികസനപാതയിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകാത്ത ബജറ്റാണ് എൽ ഡി എഫ് സർക്കാർ അവതരിപ്പിച്ചതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് ഡി സുധീഷ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എം വി ജയരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എൻടി ശിവരാജൻ നന്ദി രേഖപ്പെടുത്തി.

Also Read: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് 

ഒരു ലക്ഷത്തോളം അധ്യാപകരെ പ്രതിനിധീകരിച്ച് 1200 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പൊതുസമ്മേളനം ഒൻപതാം തീയ്യതി വൈകുന്നേരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News