ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റല്‍. നിലവിലത്തെ പ്രധാനമന്ത്രി ഏലിസബത്ത് ബോണ്‍ രാജിവച്ചതോടെയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേല്‍ അറ്റലിനെ പിന്‍ഗാമിയായി തെരഞ്ഞെടുത്തത്. ഇതോടെ 34ാം വയസില്‍ ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റല്‍ മാറി.
READ ALSO:കര്‍ണാടകത്തിനും കേന്ദ്രത്തിന്റെ വെട്ട്; കന്നഡിഗരെ അപമാനിച്ചെന്ന് സിദ്ധരാമയ്യ
പരസ്യമായി സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ഗബ്രിയേല്‍ അറ്റല്‍. ഇമ്മാനുവല്‍ മക്രോണിന്റെ ഏറ്റവും വിശ്വസ്തനാണ് ഗബ്രിയേല്‍ അറ്റല്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഇമ്മാനുവല്‍ മക്രോണിന്റെ സുപ്രധാന നീക്കമായിട്ടാണ് ഗബ്രിയേലിന്റെ നിയമനം കരുതപ്പെടുന്നത്.
READ ALSO:സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here