കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 35 അടി മാല സമ്മാനമായി ലഭിച്ച് പാക്കിസ്ഥാനി വരന്‍. ഭക്കര്‍ എന്ന പ്രദേശത്താണ് ഇത്. സഹോദരനാണ് ഇത്രവലിയ സമ്മാനം നല്‍കിയത്. വ്യത്യസ്ത മൂല്യങ്ങളിലുള്ള നോട്ടുകളാണ് മാലയ്ക്ക് ഉപയോഗിച്ചത്. ഒരു ലക്ഷം പാക് രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിച്ചാണ് മാലയുണ്ടാക്കിയത്. ഏകദേശം 30,000 ഇന്ത്യന്‍ രൂപ വരും..
പാക്കിസ്ഥാനിലെ പഞ്ചാബ് മേഖലയിലെ കോട്ല ജാം പ്രദേശത്താണിത്. പാക് രൂപ 75ന്റെ 200 നോട്ടുകളും 50ന്റെ 1,700 നോട്ടുകളും ഉപയോഗിച്ചാണ് മാല തയ്യാറാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ വിവാഹ സമ്മാനം ചര്‍ച്ചാ വിഷയമായി. വേദിയില്‍ ഒരു കൂട്ടം ആളുകള്‍ മാല ചുമക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്.
Read Also: ജീവനേക്കാൾ പ്രധാനം പെർഫെക്ഷൻ; റീൽ ഷൂട്ടിങിനിടെ മലമടക്കിൽ നിന്ന് വീണ് യുവതി
കറന്‍സി നോട്ടുകള്‍ക്ക് പുറമെ പൂക്കളും വര്‍ണാഭമായ റിബണുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരന്‍ കടന്നുപോകുമ്പോള്‍ രണ്ട് പേര്‍ ശ്രദ്ധാപൂര്‍വം കഴുത്തില്‍ മാല ഇടുന്നതും ഫോട്ടോകള്‍ ക്ലിക്ക് ചെയ്യുന്നതും കാണാം. ഇതാദ്യമായല്ല കൂറ്റന്‍ മാല അണിയുന്ന വീഡിയോ വൈറലാകുന്നത്. നേരത്തെ, പൂര്‍ണമായും കറന്‍സി നോട്ടുകള്‍ കൊണ്ട് നിര്‍മിച്ച 30 അടി മാല വരന്‍ ധരിച്ചത് വൈറലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here