ആലുവയിൽ ട്രെയിനിൽ കൊണ്ടുവന്ന 35 കിലോ കഞ്ചാവ് പിടികൂടി

Ganja sized

ആലുവയിൽ വൻ കഞ്ചാവ് വേട്ട. ട്രെയിനിൽ കൊണ്ടുവന്ന 35 കിലോ കഞ്ചാവ് സൻസാഫ് ടീമും പൊലീസും ചേർന്ന് പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒഡിഷ സ്വദേശികളിയ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സത്യനായ്ക്ക്, ആശാ പ്രമോദ് ലിമ, അശാന്തി താക്കുർ എന്നിവരാണ് പിടിയിലായത്.

ഇന്ന് പുലർച്ച രണ്ടുമണിയോടെയാണ് പ്രതികൾ കഞ്ചാവുമായി ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയത്. ബാഗിലും ട്രോളിബാഗിലുമായി കൊണ്ടുവന്ന 35 കിലോ കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. ഒഡിഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

ALSO READ; കണ്ണൂരിൽ വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും കവർന്നു

ആലുവയിൽ എത്തിച്ച ശേഷം കളമശ്ശേരിക്ക് കൊണ്ടു പോകാനായിരുന്നു ശ്രമം. ഇതിന് മുൻമ്പും ഇവർ ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ട് വരികയും കളമശ്ശേരിയിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. പ്രതികൾ സ്ഥിരം കഞ്ചാവ് കടത്തുകാരാണന്നും പോലീസ് സംശയിക്കുന്നുണ്ട്.

ENGLISH NEWS SUMMARY: 35 kg ganja brought by train seized in Aluva.Three people, including two women, natives of Odisha were taken into custody by the police. Sathyanaik, Asha Pramod Lima and Ashanti Thakur were arrested.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration