ഉറങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളെ വിളിച്ചെഴുന്നേല്‍പ്പിച്ച് ബിജെപി അംഗങ്ങളാക്കി; വെട്ടിലായി ഗുജറാത്തിലെ ആശുപത്രി

ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു ആശുപത്രിയില്‍ ഉറങ്ങിക്കിടന്ന നേത്ര ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വിളിച്ചുണര്‍ത്തി ബിജെപി അംഗങ്ങളാക്കിയതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ആശുപത്രിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. 350ഓളം രോഗികളെ അവരുടെ സമ്മതമില്ലാതെ ബിജെപി അംഗങ്ങളാക്കി എന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ALSO READ:  കേരള സയൻസ് സ്ലാം 2024: പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാം

രോഗികളില്‍ ഒറാളായ കമലേഷ് തുമ്മാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമത്തിലെ തന്റെ അക്കൗണ്ടിലൂടെ പുറത്തുവിടുകയായിരുന്നു.

റന്‍ഞ്ചോട് ദാസ് ട്രസ്റ്റ് ആശുപത്രിയില്‍ നേത്ര ശസ്ത്രക്രിയയ്ക്ക് എത്തിയതാണ് ജുനഗഡില്‍ നിന്നുള്ള കമലേഷ്. രോഗികളെല്ലാം ഉറങ്ങിയ അര്‍ധരാത്രി സമയത്താണ് സംഭവം നടന്നതെന്നും 350 രോഗികളില്‍ ഒരാള്‍ താനാണെന്നും കമലേഷ് പറയുന്നു.

ഉറങ്ങിക്കിടന്ന രോഗികളുടെ അടുത്തെത്തിയ ഒരാള്‍ മൊബൈല്‍ നമ്പര്‍ ചോദിക്കുകയും ഒടിപി പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. താന്‍ നമ്പറും ഒടിപിയും കൊടുത്തതിന് പിന്നാലെ നിങ്ങള്‍ ബിജെപി അംഗമായിരിക്കുന്നു എന്ന സന്ദേശം ഫോണിലെത്തിയെന്നും കമലേഷ് പറയുന്നു. ഇതേകുറിച്ച് വന്നയാളോട് ചോദിച്ചപ്പോള്‍ അത് ശരിവയ്ക്കുകയും ചെയ്‌തെന്നാണ് കമലേഷ് പറയുന്നത്.

ALSO READ: മാനം മുട്ടെ ആശങ്ക; നെടുമ്പാശ്ശേരിയിൽ വീണ്ടും വിമാനങ്ങൾക്ക് ബോംബ് ഭീഷണി

വിമര്‍ശനം ശക്തമായതോടെ രോഗികളെ വിളിച്ചുണര്‍ത്തിയ ആള്‍ തങ്ങളുടെ ജീവനക്കാരനല്ലെന്നും ഇതില്‍ അന്വേഷണം നടത്തുമെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതേസമയം പാര്‍ട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഗുജറാത്ത് ബിജെപി വൈസ് പ്രസിഡന്റ് ഗോര്‍ദന്‍ സദാപിയ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News