ബസ് മലയിടുക്കിലേക്ക് മറിഞ്ഞു; ഉത്തരാഖണ്ഡിൽ 36 മരണം

uttarakhand bus accident

ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് ഉത്തരാഖണ്ഡിൽ 36 മരണം. അല്‍മോറ ജില്ലയിലെ മർച്ചുലയിലാണ് ഇന്ന് അപകടമുണ്ടായത്. ഗഢ്‌വാളില്‍നിന്ന് കുമാവോണിലേയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 45 യാത്രക്കാരാണ് സംഭവസമയത്ത് ബസിലുണ്ടായിരുന്നത്. 200 അടി താഴ്ചയിലേയ്ക്കാണ് ബസ് മറിഞ്ഞത്.

Also Read; ഭാര്യയ്ക്ക് മുന്നിൽവെച്ച് ‘അങ്കിൾ’ എന്ന് വിളിച്ചു; ഭോപ്പാലിൽ തുണിക്കട ഉടമയെ ക്രൂരമായി മർദിച്ച് യുവാവും കൂട്ടുകാരും

ഇന്ന് രാവിലെ 8.25 ഓടെയായിരുന്നു അപകടമുണ്ടായത്. നിരവധി പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റ 9 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

പരിക്കേറ്റവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കും, രക്ഷാപ്രവർത്തനത്തിന് ജില്ലാ ഭരണകൂടവും സംസ്ഥാന ദുരന്തനിവാരണസേനയും പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നും മുഖ്യമന്ത്രി പുഷ്കർസിങ് ധാമി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ ആവശ്യമെങ്കില്‍ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Also Read; രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും തള്ളി രമേശ് ചെന്നിത്തല; രാഷ്ട്രീയത്തിൽ പ്രതിയോഗികളോട് മാന്യമായി പെരുമാറണം

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബസ് അപകടം സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News