ടെൻഷൻ സഹിക്കാനാവുന്നില്ല, വീടുകളിൽ അതിക്രമിച്ചു കയറിയിറങ്ങുന്നത് ഹോബിയാക്കി മാറ്റി 37 കാരൻ

മാനസിക സമ്മർദ്ദം താങ്ങാനാവാതെ വരുമ്പോൾ നിങ്ങൾ എന്തു ചെയ്യും? പലരും മരുന്നുകളെ ആശ്രയിക്കുകയോ, മറ്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടെൻഷൻ അകറ്റാൻ ശ്രമിക്കുകയോ ചെയ്യും. എന്നാൽ അങ്ങ് ജപ്പാനിൽ 37- കാരനായ ഒരു യുവാവ് ചെയ്തത് ഇതൊന്നുമല്ല. വ്യത്യസ്തമായൊരു ഉപായമാണ് ടെൻഷനകറ്റാൻ യുവാവ് പയറ്റിയത്. എന്തെന്നല്ലേ? മറ്റുള്ളവരുടെ വീടുകളിൽ അതിക്രമിച്ചു കയറുക.

ജപ്പാനിലെ ദസെഫു നഗരത്തിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടിയിലായപ്പോഴാണ് യുവാവ് തൻ്റെ വ്യത്യസ്തമായ വിനോദത്തെക്കുറിച്ച് പറയുന്നത്.

ALSO READ: ‘പ്രകോപനപരമായ ഉള്ളടക്കം’; ഇന്ത്യൻ ടിവി ചാനലുകൾ നിരോധിക്കണമെന്ന് ബംഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി

പൊലീസിനോട് യുവാവ് പറഞ്ഞത് ഇങ്ങനെയാണ്. ‘മറ്റുള്ളവരുടെ വീടുകളിലേക്ക് അതിക്രമിച്ച് കയറുന്നത് എനിക്കൊരു ഹോബിയാണ്. ആയിരത്തിലേറെ വീടുകളിൽ താൻ ഇപ്രകാരം കയറിയിട്ടുണ്ട്. ഓരോ വീടുകളിലും കയറിയതിനു ശേഷം താൻ മടങ്ങുമ്പോൾ അവർ ആരെങ്കിലും താൻ ആരെന്ന് കണ്ടുപിടിക്കുമോ ഇല്ലയോ എന്ന് ആലോചിച്ചിരിക്കുന്നത് വല്ലാത്തൊരാവേശമാണ് തനിയ്ക്ക് നൽകുന്നതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.

ഇത്തരത്തിൽ ആലോചിച്ചിരിക്കുന്നതിലൂടെ തൻ്റെ മാനസിക സമ്മർദ്ദം വലിയ തോതിൽ തനിയ്ക്ക് കുറയ്ക്കാനാവുന്നുണ്ടെന്നാണ് യുവാവിൻ്റെ വാദം. യുവാവിൻ്റെ വിചിത്ര മറുപടിയിൽ അന്തംവിട്ടിരിക്കുകയാണ് ജപ്പാൻ പൊലീസും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News