മികച്ച നിക്ഷേപക പങ്കാളിത്വത്തോടെ റെക്കോർഡ് കുറിച്ച റീട്ടെയ്ൽ സ്ബസ്ക്രിബഷന് പിന്നാലെ ട്രേഡിങ്ങിന് തുടക്കംകുറിച്ച് ലുലുവിന്റെ ലിസ്റ്റിങ്ങ് അബുബാദി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ഇന്ന് നടന്നു. ട്രേഡിംഗിന്റെ ആദ്യദിനത്തിൽ പതിഞ്ഞ തുടക്കമാണ് ലുലുവിന് ലഭിച്ചത്. യുഎഇയിലെ 2024ലെ ഏറ്റവും വലിയ റീട്ടെയ്ൽ ലിസ്റ്റിങ്ങാണ് ലുലുവിന്റേത്. എഡിഎക്സിലെ നൂറാമത്തെ ലിസ്റ്റിങ്ങ് എന്ന പ്രത്യേകയും ലിസ്റ്റിങ്ങിനുണ്ട്.
ആദ്യ പത്തു മിനിറ്റില്‍ ഓഹരിവില 1.47 ശതമാനത്തോളം ഇടിഞ്ഞ് 2.01 ദിര്‍ഹത്തിലാണ് (46.19 ഇന്ത്യന്‍ രൂപ) വ്യാപാരം നടന്നത്. ആദ്യത്തെ 20 മിനിറ്റില്‍ 4.4 കോടി ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. അതായത് ഒരു സെക്കന്‍ഡില്‍ 37,000ത്തോളം ഓഹരികള്‍.
തുടക്കത്തിലെ താഴ്ചയില്‍ നിന്ന് ലുലു ഓഹരികള്‍ കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലുലുവിന്റെ പേരും പ്രശസ്തിയും മികച്ച സാമ്പത്തികഭദ്രതയും നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തൽ.
അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കണക്കനുസരിച്ച് ലുലു റീട്ടെയ്ല്‍ ഓഹരികളില്‍ 76.91 ശതമാനവും വിദേശ നിക്ഷേപകരുടെ കൈവശമാണ്. 9.86 ശതമാനമാണ് യു.എ.ഇ പൗരന്മാരുടെ കൈവശമുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here