ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും തനിക്ക് ബിസിനസ്; 20ാമത്തെ കുഞ്ഞിനെ പ്രസവിക്കാനൊരുങ്ങി 39കാരി

കൊളംബിയയില്‍ ഇരുപതാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുകയാണ് 39കാരിയായ മാര്‍ത്ത. മെഡലിന്‍ സ്വദേശിയായ മാര്‍ത്തയുടെ ഓരോ കുഞ്ഞുങ്ങളുടെയും അച്ഛന്മാര്‍ വ്യത്യസ്തരായ ആളുകളുമാണ്. നിലവില്‍ 19 കുട്ടികളില്‍ പതിനേഴ് പേരും പതിനെട്ട് വയസിന് താഴെയാണ്. മറ്റൊരു പ്രത്യേകത കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന് മാര്‍ത്തയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്നതാണ്.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; എൻ കെ പ്രേമചന്ദ്രന് സീറ്റ് നൽകുന്നതിൽ വിമർശനവുമായി ഐഎൻടിയുസി

കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും തനിക്ക് ബിസിനസ് ആണെന്നാണ് മാര്‍ത്ത പറയുന്നത്. വലിയ കുട്ടികള്‍ക്ക് 76 ഡോളറും ചെറിയ കുട്ടികള്‍ക്ക് 30.5 ഡോളറുമാണ് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം. ഏകദേശം 510 ഡോളര്‍ മാത്രം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ടെങ്കിലും മാര്‍ത്തയ്ക്ക് പറയാനുള്ളത് പരാതികളാണ്.

ALSO READ: മാർത്താണ്ഡത്ത് കെഎസ്ആർടിസിയും തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ചു; 35 പേർക്ക് പരിക്ക്, ഒരാൾ മരിച്ചു

മൂന്ന് കിടപ്പുമുറികള്‍ മാത്രമുള്ള വീട്ടിലാണ് 19 കുട്ടികളും മാര്‍ത്തയും താമസിക്കുന്നത്. മൂത്ത കുട്ടികള്‍ക്ക് കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ സോഫയിലാണ് അവര്‍ കിടക്കുന്നത്. സഹായം ലഭിക്കുന്നുണ്ടെങ്കിലും ഈ തുക കൊണ്ട് കുട്ടികളുടെ എല്ലാ കാര്യങ്ങളും നടക്കുന്നില്ല. പോഷക സമൃദ്ധമായ ആഹാരം പോലും കുട്ടികള്‍ക്ക് കൊടുക്കാന്‍ പലപ്പോഴും സാധിക്കുന്നില്ല. കുട്ടികളുടെ അച്ഛന്മാര്‍ എല്ലാവരും ഉത്തരവാദിത്വമില്ലാത്തവരാണെന്നും മാര്‍ത്ത പരാതിപ്പെടുന്നുണ്ട്.

അതേസമയം മാര്‍ത്തെയെ നാട്ടുകാരും അയല്‍വാസികളും സഹായിക്കാറുണ്ട്. തനിക്ക് പ്രസവിക്കാന്‍ കഴിയാതെയാകുന്നതുവരെ പ്രസവിക്കുമെന്നാണ് മാര്‍ത്ത പറയുന്നതും.

ALSO READ: പട്ടുറുമാൽ ജീവിതം മാറ്റി; ആഗ്രഹം പോലെ സിനിമയിലും പാടി ഫാഹിസ് ഹംസ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News