നാദാപുരം നിയോജക മണ്ഡലം നവകേരള സദസ്സില്‍ ലഭിച്ചത് 3985 നിവേദനങ്ങള്‍

കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടില്‍ നടന്ന നാദാപുരം നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി സജ്ജീകരിച്ച നിവേദന കൗണ്ടറുകളില്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിച്ചത് 3985 നിവേദനങ്ങള്‍. രാവിലെ ഏഴ് മണി മുതല്‍ തന്നെ കൗണ്ടറുകളില്‍ നിവേദനങ്ങളുമായി ജനങ്ങളെത്തി തുടങ്ങിയിരുന്നു.

READ ALSO:സഹായം നൽകേണ്ട കേന്ദ്രത്തിൽ നിന്ന് വേണ്ട രീതിയിൽ സഹകരണം ലഭിക്കുന്നില്ല; മുഖ്യമന്ത്രി

20 കൗണ്ടറുകളാണ് വേദിക്ക് സമീപമായി നിവേദനങ്ങള്‍ നല്‍കുന്നതിനായി സജ്ജീകരിച്ചത്. വയോജനങ്ങള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മറ്റ് പരിഗണന അര്‍ഹിക്കുന്നവര്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കാന്‍ പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. നിവേദനങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ക്കായി പോര്‍ട്ടലിലൂടെ നല്‍കും.

READ ALSO:കെ എസ് ആര്‍ ടി സിക്ക് 90 കോടികൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News