രാജ്യത്തെ ഏറ്റവും മികച്ച കൗമാരതാരങ്ങൾ പോരിനിറങ്ങുന്ന ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിന് രാവിലെ ഭുവനേശ്വറിൽ തുടക്കം കുറിച്ചു. പതിനായിരം മീറ്റർ ഓട്ടമത്സരത്തോടെയാണ് മീറ്റിന് തുടക്കം കുറച്ചത്. അണ്ടർ 14, 16, 18, 20 വിഭാഗങ്ങളിൽ 98 ഇനങ്ങളിലാണ് മത്സരം. രണ്ടായിരത്തോളം അത്‌ലീറ്റുകൾ മത്സരിക്കും.
39-ാം പതിപ്പാണ് ഇപ്പോൾ കലിംഗയിൽ നടക്കുന്നത്. 23 തവണ ചാമ്പ്യൻമാരായ ചരിത്രമുണ്ട് കേരളത്തിന്. 2016ൽ കോയമ്പത്തൂരിലാണ് അവസാനമായി ചാമ്പ്യൻഷിപ് സ്വന്തമാക്കിയത്. തുടർന്ന് മൂന്നുവർഷം രണ്ടാംസ്ഥാനത്തായി. 2019ൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരായി. 2022, 2023 ചാമ്പ്യൻഷിപ്പുകളിൽ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറുതവണയായി ഹരിയാനയാണ് ചാമ്പ്യൻമാർ.
ഇക്കുറി 108 അംഗസംഘമാണ്. 92 പേർ ടീമിനൊപ്പം ചേർന്നു. അതിൽ 42 പെൺകുട്ടികളും 50 ആൺകുട്ടികളുമാണ്. ബാക്കിയുള്ളവർ വരും ദിവസങ്ങളിൽ എത്തിച്ചേരും. കെ സി സെർവാൻ (കാസർകോട്), സാന്ദ്രമോൾ സാബു (ഇടുക്കി) എന്നിവരാണ് കേരള ടീം ക്യാപ്റ്റൻമാർ. ആഷ്‌ലിൻ അലക്‌സാണ്ടർ വൈസ് ക്യാപ്റ്റനാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here