ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനം; സെഞ്ച്വറി തിളക്കത്തില്‍ സഞ്ജു സാംസണ്‍

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ച്വറി തിളക്കവുമായി സഞ്ജു സാംസണ്‍. കന്നി ഏകദിന സെഞ്ച്വറിയാണ് സഞ്ജു കുറിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ താരം നിലയുറപ്പിച്ച ശേഷമാണ് കളി മെനഞ്ഞത്. 110 പന്തില്‍ ആറ് ഫോറും രണ്ട് സിക്സും സഹിതമായിരുന്നു സഞ്ജുവിന്റെ കിടിലം ബാറ്റിങ്.

സെഞ്ച്വറിക്ക് പിന്നാലെ 108 റണ്‍സുമായി താരം മടങ്ങി. ആറ് ഫോറുകളും മൂന്ന് സിക്‌സുകളും സഹിതമാണ് കിടയറ്റ ഇന്നിങ്‌സ്. നിലവില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സുമായി റിങ്കു ക്രീസില്‍.

READ ALSO:റാഫയില്‍ വീടുകള്‍ക്ക് മുകളില്‍ ഇസ്രയേല്‍ ആക്രമണം; മരണസംഖ്യ ഉയരുന്നു

തിലക് വര്‍മ കന്നി ഏകദിന അര്‍ധ സെഞ്ച്വറി കുറിച്ചു. നാലാം വിക്കറ്റായി പിന്നാലെ തിലക് മടങ്ങി. 77 പന്തില്‍ 52 റണ്‍സെടുത്തു മടങ്ങി. അഞ്ച് ഫോറും ഒരു സിക്സും സഹിതമാണ് ഇന്നിങ്സ്.

നാലാം വിക്കറ്റില്‍ സഞ്ജു- തിലക് സഖ്യം 116 റണ്‍സെടുത്തു. നേരത്തെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനൊപ്പം 52 റണ്‍സ് കൂട്ടുകെട്ടും സഞ്ജു തീര്‍ത്തു.

അരങ്ങേറ്റക്കാരന്‍ രജത് പടിദാര്‍ (22), സായ് സുദര്‍ശന്‍ (10), ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് തുടക്കത്തില്‍ നഷ്ടമായത്. രജത് മികച്ച രീതിയിലാണ് തുടങ്ങിയത്. താരാം 16 പന്തിലാണ് 22 റണ്‍സെടുത്തത്. മൂന്ന് ഫോറും ഒരു സിക്‌സും രജത് പറത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News