പാടത്ത് പണിക്കെത്തിയില്ല, തെലങ്കാനയില്‍ ആദിവാസി യുവതിയെ ഉപദ്രവിച്ച നാലു പേര്‍ പിടിയില്‍

27കാരിയായ ആദിവാസി യുവതിയെ ഉപദ്രവിച്ച നാലു പേരെ പിടികൂടി തെലങ്കാന പൊലീസ്. സംസ്ഥാനത്തെ നാഗര്‍കുര്‍നൂള്‍ ജില്ലയിലാണ് സംഭവം. ചെഞ്ചു ആദിവാസി യുവതിയെ പാടത്ത് പണിക്കെത്തിയില്ലെന്ന കാരണത്താല്‍ ഒരാഴ്ചയോളം ഉപദ്രവിച്ചത്.

ALSO READ: വിമാനത്തിലെ ശൗചാലയത്തില്‍ പുകവലിച്ച യുപി സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

സ്വന്തം സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും ഉള്‍പ്പെടെയാണ് യുവതിയെ മര്‍ദ്ദിച്ചത്. ഗ്രാമവാസികള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് യുവതിയെ മോചിപ്പിച്ചത്. ഇപ്പോള്‍ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികളിലൊരാളുടെ കൃഷിയിടത്തില്‍ ജോലി ചെയ്യാന്‍ എത്തിയില്ലെന്ന് ആരോപിച്ച് വടികൊണ്ട് യുവതിയെ തല്ലിചതയ്ക്കുകയും ഉപദ്രവിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. മാത്രമല്ല ഇവര്‍ക്ക് സഹോദരിയുമായി ചില കുടുംബപ്രശ്‌നങ്ങളും നിലനിന്നിരുന്നു.

ALSO READ: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള!

സ്വകാര്യ ഭാഗങ്ങളിലും തുടയിലും യുവതിക്ക് പൊള്ളലേറ്റിട്ടുണ്ട്. കൂടാതെ കണ്ണിലും ശരീരത്തിലും മുളകുപൊടി തേച്ചിട്ടുമുണ്ട്. സംഭവം അറിഞ്ഞ് എക്‌സൈസ് മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു പെണ്‍കുട്ടിയെ വിളിക്കുകയും രണ്ടുലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News