ഒടിടി പ്ലാറ്റ്‌ഫോമുകള്‍ കീഴടക്കാന്‍ പ്രമുഖ താരങ്ങള്‍; ഈ ആഴ്ച റിലീസിനൊരുങ്ങുന്ന 4 വമ്പന്‍ ചിത്രങ്ങള്‍ ഇതാ

പൊങ്കലിന്റെ ഭാഗമായി തിയേറ്ററുകളെ ഇളക്കിമറിക്കാനെത്തിയ തമിഴ്‌തെലുങ്ക് ചിത്രങ്ങള്‍ ഒടിടി റിലീസിനൊരുങ്ങുന്നു. ശിവകാര്‍ത്തികേയന്റെ സയന്‍സ് ഫിക്ഷന്‍ ചിത്രം അയലാന്‍, ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍, മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരം എന്നിവയാണ് ഒടിടി റിലീസിനൊരുങ്ങുന്ന പ്രധാന സിനിമകള്‍. വെങ്കടേഷ് നായകനായെത്തിയ തെലുങ്ക് ചിത്രം ‘സൈന്ദവ്’ ഫ്രെബുവരി 3ന് ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തിയിരുന്നു.

ALSO READ:“ക്യാപ്റ്റൻ ദിയ, ചാമ്പ്യൻ ദേവ്.. നിങ്ങൾ ഞങ്ങളുടെ അഭിമാനം”; മക്കളുടെ സ്പോർട്സ് ഡേ കാണാൻ സൂര്യയും ജ്യോതികയും

സൂപ്പര്‍താരം മഹേഷ് ബാബു നായകനായി എത്തുന്ന ഗുണ്ടൂര്‍ കാരം എന്ന ചിത്രം ഗുണ്ടൂര്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ ഫെബ്രുവരി 9 മുതലാണ് സ്ട്രീമിങ്ങിന് എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം ലഭ്യമാകും. ത്രിവിക്രം സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി എത്തിയത് ശ്രീ ലീല ആണ്.

വെങ്കടേഷിനെ നായകനാക്കി സൈലേഷ് കൊലനു സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ‘സൈന്ദവ്’, വാസുദ്ദീന്‍ സിദ്ദീഖി, ആര്യ, ശ്രദ്ധ ശ്രീനാഥ്, ആന്‍ഡ്രിയ ജെറമിയ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന ചിത്രമാണ്. പക്ഷേ ബോക്‌സ്ഓഫിസില്‍ വന്‍ പരാജയം നേരിടേണ്ടി വന്നു.

ശിവകാര്‍ത്തികേയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമാണ് അയലാന്‍. ഇന്‍ഡ്രു നേട്രു നാളെയ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആര്‍. രവി കുമാറാണ് അയലാന്‍ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 16ന് സണ്‍ നെക്സ്റ്റിലൂടെയാണ് റിലീസ്.

ALSO READ:‘കേന്ദ്രത്തിന്റെ പ്രതികാരത്തിനെതിരെ കേരളത്തിൻ്റെ സർവമേഖലയും സ്പർശിച്ച ബജറ്റ് ആണ് അവതരിപ്പിച്ചത്’: ഇ പി ജയരാജൻ

ധനുഷ് പ്രധാന വേഷത്തിലെത്തിയ ചിത്രം ക്യാപ്റ്റന്‍ മില്ലര്‍ ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീമിങ്ങിന് എത്തുന്നത്. ചിത്രം ഫെബ്രുവരി 9ന് റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുക. അരുണ്‍ മാതേശ്വരനാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്.

അന്വേഷാത്മക പത്രപ്രവര്‍ത്തകയായി ഭൂമി പട്‌നേക്കര്‍ എത്തുന്ന ചിത്രമാണ് ഭക്ഷക്. നെറ്റ്ഫ്‌ളിക്‌സിലൂടെ ഫെബ്രുവരി 9നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. ക്രൈം ത്രില്ലറാണ് ചിത്രം. ഷാറുഖ് ഖാന്‍ ആണ് നിര്‍മാണം.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും പുതിയ തിയേറ്റര്‍ റിലീസാണ് ദ് മാര്‍വല്‍സ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 7നാണ് ചിത്രം എത്തുക. ബ്രി ലാര്‍സണ്‍, ടെയോന പാരിസ്, ഇമന്‍ വെല്ലാനി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. ഹിന്ദി, ഇംഗ്ലിഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ലഭ്യമാകും.

സംവിധായകന്‍ പ്രശാന്ത് വര്‍മ ഒരുക്കിയ സൂപ്പര്‍ ഹീറോ ചിത്രമായ ഹനുമാന്‍ മാര്‍ച്ച് 22ന് സീ ഫൈവിലൂടെയാണ് റിലീസ്. തേജ സജ്ജയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അമൃത അയ്യര്‍, വരലക്ഷ്മി ശരത് കുമാര്‍, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോര്‍, ഗെറ്റപ്പ് ശ്രീനു സത്യ എന്നിവരും ചിത്രത്തിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News