കാട്ടാക്കട ജംഗ്ഷൻ നവീകരണം: മൂന്നാംഘട്ടത്തിന് തുടക്കമാകും; 4.74 കോടിക്കു കൂടി ഭരണാനുമതിയായി

kattakada

കാട്ടാക്കട ജംഗ്ഷൻ നവീകരണത്തിന്റെയും റിംഗ് റോഡ് നിർമാണത്തിന്റെയും മൂന്നാംഘട്ടത്തിന്റെ ആദ്യ ഭാഗത്തിന് ഭരണാനുമതിയായി. അഞ്ചുതെങ്ങുംമൂട് മുതൽ പൊന്നറ ശ്രീധരൻ സ്മാരക ടൗൺഹാൾ വരെ പുതിയ റോഡ് നിർമിക്കുന്നതിനായി 4.74 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. 260 മീറ്ററാണ് റോഡിന്റെ ദൈർഘ്യം.

സൗജന്യമായി സ്ഥലം വിട്ടുകിട്ടിയ ഭാഗത്ത് 8 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. ഒരുവശത്തു തോടും മറുവശത്ത് പാടവുമായതിനാൽ ഇവരുവശത്തും സംരക്ഷണഭിത്തികൾ നിർമിക്കും. റോഡിന്റെ തുടക്കത്തിൽ 90 മീറ്റർ ദൈർഘ്യത്തിൽ ബോക്‌സ് കൾവേർട്ടും പണിയും.

also read; യുഎപിഎ കേസുകള്‍; ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവെന്ന് സമ്മതിച്ച് കേന്ദ്രം, മറുപടി ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

കാട്ടാക്കട ജംഗ്ഷൻ വികസനവും റിംഗ് റോഡിന്റെ നിർമാണവും അഞ്ചു ഘട്ടമായി പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 24.11 കോടി രൂപ ചെലവുവരുന്ന നാലും അഞ്ചും ഘട്ടങ്ങളുടെ പണി പുരോഗമിക്കുകയാണ്. ഇപ്പോൾ ഭരണാനുമതിയായ മൂന്നാം ഘട്ടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും. 43.76 കോടി രൂപ ചെലവു വരുന്ന ആദ്യ രണ്ടു ഘട്ടങ്ങൾ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ മാത്രമേ തുടങ്ങാനാകുകയുള്ളു. അതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുകയും പബ്ലിക് ഹിയറിംഗ് പൂർത്തിയാക്കി സാമൂഹികാഘാത പഠനറിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News