ചെന്നൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

ചെന്നൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. മുത്തശിയും മൂന്നു പേരക്കുട്ടികളുമാണ് മരിച്ചത്. മുത്തശ്ശി സന്താനലക്ഷ്മി, കുട്ടികളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്.

also read- കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്റർക്കും എ ഇ ഒ യ്ക്കും സസ്പെൻഷൻ; അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

കുട്ടികളുടെ അച്ഛന് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരുക്കേറ്റിരുന്നു. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ കഴിയുകയാണ് കുട്ടികളുടെ അമ്മ. വീട്ടില്‍ കുട്ടികള്‍ തനിച്ചായതിനാല്‍ മുത്തശ്ശിയെ വിളിച്ചുവരുത്തി കൂട്ടിരുത്തിയതായിരുന്നു.

also read- ജീവിതത്തിലെ ഏറ്റവും വലിയ ഒരു തീരുമാനമായിരുന്നു ഞങ്ങൾ എടുത്തത്, അതിന്റെ ഭാരം അത്രമേൽ അനുഭവിച്ചവർക്കറിയാം: പവൽ പറയുന്നു

ഇന്ന് രാവിലെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ, സമീപവാസികളെത്തി കതക് പൊളിച്ച് ഉള്ളില്‍ കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. പുക ശ്വസിച്ചാണ് മരണമുണ്ടായകതെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News