ജമ്മു കശ്മീരിൽ സൈനികർ സഞ്ചരിച്ച വാഹനം റോഡിൽ നിന്നും തെന്നിമാറി കൊക്കയിലേക്ക് വീണുണ്ടായ അപകടത്തിൽ 4 ജവാൻമാർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ ബന്ദിപോറയിൽ വെച്ചാണ് സൈനിക ട്രക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി നീങ്ങിയത്.
അപകടത്തിൽപ്പെട്ട വാഹനത്തിൽ 7 സൈനികരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ 3 സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. സൈന്യവും ജമ്മു കശ്മീർ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കഴിഞ്ഞ മാസം 24നും ജമ്മു കശ്മീരിൽ സമാന രീതിയിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 5 സൈനികർ വീരമൃത്യു വരിച്ചിരുന്നു.
11 മദ്രാസ് ലൈറ്റ് ഇൻഫൻട്രിയുടെ ഭാഗമായ വാഹനം നിയന്ത്രണം വിട്ട് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. 18 സൈനികരാണ് അന്ന് വാഹനത്തിൽ ഉണ്ടായിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here