കൈമാറിയ കഞ്ചാവിന്റെ ഗുണനിലവാരത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 4 പേര്‍ കൊച്ചിയില്‍ പിടിയിലായി. ലഹരിമാഫിയ സംഘത്തില്‍പ്പെട്ടവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കഞ്ചാവും എം ഡി എം എയും കണ്ടെടുത്തു.
കൊച്ചി തേവരയില്‍ 4ന യുവാക്കള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുന്നതിനിടെയാണ് സൗത്ത് പൊലീസ് ഇവിടേക്ക് എത്തിയത്. തര്‍ക്കത്തിന്റെ കാരണമന്വേഷിച്ചപ്പോഴാണ് കൈമാറിയ കഞ്ചാവിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള പ്രശ്‌നമാണെന്ന് ബോധ്യമായത്. കൂട്ടത്തിലൊരാളായ ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി അതുല്‍ദേവിന്റെ കയ്യില്‍ നിന്ന് 1 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയും ചെയ്തു.
READ ALSO:പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി തൂങ്ങിമരിച്ചു
അതുലും കാര്‍ത്തികപ്പള്ളി സ്വദേശിയായ രാഹുലും, മണ്ണാര്‍ക്കാട് സ്വദേശികളായ അനസും, അബുതാഹിറുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസം കഞ്ചാവ് ഇടപാട് നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 60,000 രൂപ്ക്കാണ് മണ്ണാര്‍ക്കാട് സംഘം ആലപ്പുഴ സംഘത്തിന് 2 കിലോ കഞ്ചാവ് കൈമാറിയത്. എന്നാല്‍ ഇതിന് ഗുണനിലവാരം പോരെന്നും പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് 4 പേരും പിടിയിലായതത്.
അനസ്സ് പൊലീസിനോട് പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇടപ്പള്ളി പോണേക്കരയില്‍ നിന്നും 2 കിലോ കഞ്ചാവ് കണ്ടെടുക്കുയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 4 പേരെയും കോടതിയില്‍ ഹാജരാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here