പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. കാർ യാത്രികരാണ് മരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മടങ്ങിയവരുടെ കാറാണ് അപകടത്തിൽ പെട്ടത്. കോന്നി മല്ലശ്ശേരി സ്വദേശികളായ ഈപ്പൻ മത്തായി, നിഖിൽ ഈപ്പൻ, അനു ബിജു, ബിജു പി ജോർജ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്.
എതിരെ വന്ന ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി ഇവരുടെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു . നവംബർ 30 നായിരുന്നു നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം. മലേഷ്യയിൽ നിന്ന് ഹണിമൂണിന് ശേഷം നാട്ടിൽ തിരികെയെത്തി വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. വാഹനം വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ബസിൽ ഉള്ളവർക്ക് പരിക്കൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ALSO READ; കാട്ടാന റോഡിലേക്ക് പന പിഴുതെറിഞ്ഞു; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പെണ്‍കുട്ടി മരിച്ചു
അനുവും നിഖിലും ഭാര്യ ഭർത്താക്കന്മാരാണ്. നിഖിലിന്‍റെ അച്ഛനാണ് മത്തായി ഈപ്പന്‍. അനുവിന്‍റെ അച്ഛനാണ് ബിജു പി ജോര്‍ജ്. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്.
മരിച്ചവരുടെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലാണ്. കൂടല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലായിരുന്നു സംഭവം. എതിര്‍ദിശയില്‍ വരികയായിരുന്ന ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാർ എത്തിയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here