യുപിയെ ഭീതിയിലാക്കി ചെന്നായ്ക്കള്‍; ജീവന്‍ നഷ്ടപ്പെട്ടത് എട്ടു പേര്‍ക്ക്, വീഡിയോ

wolves

ഉത്തര്‍പ്രദേശിലെ ബറേയ്ച്ചില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ടു പേര്‍. ഇതേതുടര്‍ന്ന് ജില്ലാ വനവകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ ബേദിയയിലൂടെ നാല് ചെന്നായ്ക്കളെ പിടികൂടി. രണ്ടെണ്ണം ഇപ്പോഴും പുറത്തുതന്നെയാണ് ഉള്ളതെന്നും അവയെ പിടികൂടുന്നത് വരെ ജാഗ്രത തുടരണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. പതിനഞ്ചോളം പേര്‍ക്ക് ചെന്നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ALSO READ:   കാസ്റ്റിങ് കൗച്ച് ആരോപണം; ജൂനിയർ ആർട്ടിസ്റ്റിന്റെ മൊഴിയെടുത്തു

കുറച്ച് കാലമായി ചെന്നായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരികയാണ്. പിടികൂടിയ ചെന്നായ്ക്കളെ മൃഗശാലിയിലേക്ക് മാറ്റുമെന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചത്.

ഡ്രോണ്‍ ക്യാമറകളും തെര്‍മല്‍ മാപ്പിംഗ് ടെക്‌നോളജിയും ഉപയോഗിച്ച് ട്രാക്ക് ചെയ്താണ് ചെന്നായ്ക്കളെ പിടികൂടിയത്. വനം മന്ത്രി അരുണ്‍ സക്‌സേന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ALSO READ:  ജലനിരപ്പ് ഉയരുന്നു; മഞ്ചേശ്വരം നദിക്കരിയലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ചെന്നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാലുപേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ പുറത്ത് കിടന്നുറങ്ങരുതെന്നടക്കം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News