ലൈംഗിക പീഡന ആരോപണം: രാജ്യസഭയില്‍ രഞ്ജന്‍ ഗൊഗോയ് പ്രസംഗിക്കുന്നതിനിടെ നാല് വനിതാ എംപിമാര്‍ ഇറങ്ങിപ്പോയി

ലൈംഗിക പീഡന ആരോപണം നേരിട്ട സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും നോമിനേറ്റഡ് എംപിയുമായ രഞ്ജന്‍ ഗൊഗോയ് പ്രസംഗിക്കുന്നതിനിടെ നാല് വനിതാ എംപിമാര്‍ ഇറങ്ങിപ്പോയി. ജയ ബച്ചന്‍ (സമാജ്‌വാദി പാര്‍ട്ടി), പ്രിയങ്ക ചതുര്‍വേദി (ശിവസേന ഉദ്ധവ് പക്ഷം), വന്ദന ചവാന്‍ (എന്‍.സി.പി), സുസ്മിത ദേവ് (തൃണമൂല്‍ കോണ്‍ഗ്രസ്) എന്നിവരാണ് ഇറങ്ങിപ്പോയത്. ലൈംഗിക പീഡന ആരോപണം നേരിട്ട രഞ്ജന്‍ ഗൊഗോയിക്ക് സംസാരിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു വനിതാ എംപിമാരുടെ നടപടി.

also read- രാജ്യസഭയും കടന്നു; ദില്ലി സര്‍വീസസ് ബില്ല് രാജ്യസഭയിലും പാസാക്കി

ദില്ലി സര്‍വീസസ് ബില്‍ ചര്‍ച്ചയ്ക്കിടെ സംസാരിക്കാന്‍ രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാ അധ്യക്ഷന്‍ ക്ഷണിച്ചിരുന്നു. ആദ്യമായാണ് ഗൊഗോയ് രാജ്യസഭയില്‍ പ്രസംഗിക്കാനായി എഴുന്നേറ്റത്. തൊട്ടുപിന്നാലെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് വനിതാ എംപിമാര്‍ ഇറങ്ങിപ്പോകുകയായിരുന്നു.

also read- ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ കുഴഞ്ഞു വീണ് മുതിർന്ന മാധ്യമപ്രവർത്തകൻ മരിച്ചു

രഞ്ജന്‍ ഗൊഗോയിക്കെതിരായ 2019ലെ ലൈംഗിക ആരോപണക്കേസ് ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സുപ്രീംകോടതിയിലെ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസായിരുന്ന ഗൊഗോയിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചത്. ആരോപണങ്ങള്‍ നിഷേധിച്ച ഗൊഗോയ്, കേസ് പരിഗണിക്കാന്‍ തന്റെ നേതൃത്വത്തില്‍തന്നെ അടിയന്തര ബെഞ്ച് രൂപീകരിച്ചു. ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പരസ്യ പ്രസ്താവന നടത്തി. ഈ നടപടി വിവാദമായതോടെ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ ജഡ്ജിമാരടങ്ങിയ കമ്മറ്റി രൂപീകരിച്ചു. സുപ്രീംകോടതിയുടെ ഈ ആഭ്യന്തര അന്വേഷണ സമിതി ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News