രേഖകളില്ലാതെ ശരീരത്തില്‍ 40 ലക്ഷം രൂപ ഒളിപ്പിച്ച് കടത്തി; രണ്ടുപേര്‍ പിടിയില്‍

രേഖകളില്ലാത്ത ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 40 ലക്ഷം രൂപയുമായി രണ്ടുപേര്‍ പാലക്കാട് പിടിയിലായി. മഹാരാഷ്ട്ര സ്വദേശികളായ വിശാല്‍ വിലാസ്‌കര്‍, ചവാന്‍ സച്ചിന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.

ALSO READ:നല്ല തമിഴ് രുചിയില്‍ സ്റ്റൈല്‍ സ്‌പെഷ്യല്‍ കിള്ളി സാമ്പാര്‍ തയാറാക്കാം

ബനിയന്റെ അടിയില്‍ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് ഇവര്‍ പണം ഒളിപ്പിച്ചിരുന്നത്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പണവും ലഹരിവസ്തുക്കളും കടത്തുന്നത് തടയാന്‍ ലഹരി സ്‌ക്വാഡ് നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. അതിനിടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരും പിടിയിലാകുന്നത്.

വിശാല്‍ ആദ്യം കസ്റ്റഡിയിലാകുന്നത് വാളയാറില്‍ നടത്തിയ പരിശോധനയിലാണ്. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രനഗറില്‍ നിന്നും ചവാന്‍ സച്ചിനെയും പിടികൂടുന്നത്. ഇരുവരും കോയമ്പത്തൂരില്‍ നിന്നും പട്ടാമ്പിയിലേക്കാണ് പോയിരുന്നത്. ഇരുവരും മുമ്പും പണം കടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ALSO READ:ജയിച്ചാല്‍ വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് പ്രാമുഖ്യം: ശൈലജ ടീച്ചര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News