മകളുടെ മാംഗല്യം പ്രമാണിച്ച് സമൂഹ വിവാഹം, മലപ്പുറത്ത് ഒരുങ്ങിയത് 40 പേരുടെ വിവാഹം

മകളുടെ വിവാഹം പ്രമാണിച്ച് മലപ്പുറത്ത് 40 പേരുടെ വിവാഹം നടത്തി പ്രവാസി വ്യവസായി ഷാജി അരിപ്ര. സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി വ്യത്യസ്ത മത വിഭാഗത്തിൽ പെട്ട 20 വധൂവരന്മാർ ഒരേ വേദിയിൽ വിവാഹിതരായി. വധുവിന് 10 പവൻ സ്വർണ്ണാഭരണവും വസ്ത്രവും വരന് മഹറായി നൽകാനുള്ള സ്വർണ്ണാഭരണവും ഷാജി അരിപ്ര സമ്മാനിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, കെ ആലിക്കുട്ടി മുസ്ലിയാർ തുടങ്ങിവർ വിവാഹത്തിന് നേതൃത്വം നൽകി. ഹൈന്ദവ വിവാഹ ചടങ്ങുകൾക്ക് മണികണ്ടശർമ്മ കാർമികത്വം വഹിച്ചു.

ALSO READ: രാജ്യത്തെ ഉയരംകൂടിയ ശ്രീരാമപ്രതിമയ്ക്ക് തറക്കല്ലിട്ട് അമിത് ഷാ, 108 അടി ഉയരം, ചെലവ് 500 കോടി

മകൾ നിയ ഫാത്തിമയുടെ വിവാഹത്തിനോടനുബന്ധിച്ചായിരുന്നു പ്രവാസിയിയും ഷിഫാ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് സി.എം.ഡിയുമായ ഷാജി അരിപ്ര മലപ്പുറത്ത് 40 പേർക്ക് വിവാഹമൊരുക്കിയത്. ജീവ കാരുണ്യ രംഗത്ത് സൗദി അറേബ്യയിൽ ശ്രദ്ധേയനാണ് ഷാജി അരിപ്ര. മകളുടെ വിവാഹ ദിനം തന്നെ ഇതിനായി തെരഞ്ഞെടുക്കാൻ നേരത്തെ തീരുമാനിച്ചതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റിയാദ് ഓസ്‌ഫോജ്‌നയുമായി സഹകരിച്ചാണ് അർഹരായവരെ കണ്ടെത്തിയത്.

മതപണ്ഡിതരും പ്രാദേശിക എംഎൽഎരും പ്രവാസി സംഘടനാ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. വധൂ വരന്മാർക്കുള്ള വസ്ത്രവും സ്വർണ്ണാഭരണവും ഷഫീക് കിനാത്തിൽ, സഹൽ കിനാത്തിൽ, മുബീന ഷാജി, നിയ സഹൽ എന്നിവർ കൈമാറി. ആയിരത്തിലേറെ പേർ വിവാഹം സല്‍കാരത്തില്‍ പങ്കെടുത്തു.

ALSO READ:  മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീടാക്രമിച്ച് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration