ഇസ്രയേൽ ആക്രമണത്തിൽ 14 കുട്ടികളടക്കം 40 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ആക്രമണം തുടരുന്ന ഇസ്രയേൽ 24 മണിക്കൂറിനിടെ 68 പലസ്തീൻകാരെ കൊന്നൊടുക്കിയെന്ന് റിപ്പോർട്ടുകൾ. 235 പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. അഭയാർഥികൾ താമസിക്കുന്ന മധ്യ ഗാസയിലെ യു എൻ സ്കൂളും ആക്രമിച്ചു. നുസെയ്‌റത്ത്‌ അഭയാർഥി ക്യാമ്പിനു സമീപമുള്ള അൽ സർദ്രി സ്കൂളിലാണ്‌ വ്യാഴം പുലർച്ചെയായിരുന്നു സംഭവം. 14 കുട്ടികളടക്കം 40 പേർ കൊല്ലപ്പെട്ടു.

ALSO READ: സൗദിയിൽ പിറകണ്ടു; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ 16 ന് ബലിപെരുന്നാൾ

നുസെയ്‌റത്തിൽ മറ്റൊരു ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. ഹമാസ്‌ പ്രവർത്തകർക്കുനേരെയാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ ഇസ്രയേൽ വിശദീകരണം. സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്‌ യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ആവശ്യപ്പെട്ടു. ഗാസയിൽ സ്ഥിതിഗതികൾ അത്യന്തം ഗുരുതരമാവുകയാണെന്ന്‌ യു എൻ മുന്നറിയിപ്പ്‌ നൽകി.

ALSO READ: ‘മുരളീധരന്റെ തോൽ‌വിയിൽ പാർട്ടി അന്വേഷണം നടത്തും, കെപിസിസി അധ്യക്ഷ പദവി അടക്കം ചർച്ചയിലുണ്ട്’: കെ സുധാകരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News