രാജ്യത്ത് ആകെ നടന്ന പിഎസ്‌സി നിയമനങ്ങളുടെ 40 ശതമാനവും കേരളത്തിൽ. കഴിഞ്ഞ വർഷം 25 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി നടന്നത് 51498 നിയമനങ്ങൾ. മൂന്നരക്കോടിമാത്രം ജനസംഖ്യയുള്ള കേരളത്തിൽ ഈ കാലയളവിൽ 34110 നിയമനം നടന്നതായി യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്‍സി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ പിഎസ്‍സി നിയമനം റെക്കോഡ് വേഗത്തിൽ കുതിക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകൾ പിഎസ്‍സിയെ നോക്കുകുത്തിയാക്കിയതായി കണക്കുകൾ പറയുന്നു. അരുണാചൽ പ്രദേശ്, മണിപ്പുർ, മിസോറാം എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കണക്കുകളാണ് യുപിഎസ്‌സി പുറത്തുവിട്ടത്. കേരളം പിഎസ്‌സി വഴി പ്രതിവർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തുമ്പോൾ പല സംസ്ഥാനങ്ങളിലും ആയിരത്തിൽ താഴെയാണ് നിയമനം. സംവരണം അട്ടിമറിച്ചും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചുമുള്ള താൽക്കാലിക, കരാർ നിയമനങ്ങളാണ് മറ്റു സംസ്ഥാനങ്ങളിൽ ഏറെയും.
Also read:കനാലിൽ കുളിക്കാൻ ഇറങ്ങിയ 17കാരൻ മുങ്ങിമരിച്ചു
മൂന്നര കോടി ജനസംഖ്യയുള്ള കേരളം പ്രതിവർഷം മുപ്പതിനായിരത്തിലേറെ നിയമനം നടത്തി തൊഴിൽ രഹിതരായ യുവാക്കൾക്ക് ആശ്വാസമേകുമ്പോൾ 24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ പിഎസ്‍സി വഴി നിയമിച്ചത് 4120 പേരെമാത്രം. 2022-2023 ലെ പിഎസ്‌സി നിയമന ശുപാർശകളുടെ കണക്ക് യുപിഎസ്‌സിയാണ് പുറത്തുവിട്ടത്. കേരളം കഴിഞ്ഞാൽ തമിഴ്നാടാണ് തൊട്ടുപിന്നിൽ 12645 നിയമനം. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ആയിരത്തിൽ താഴെയാണ് നിയമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here