20കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ചു; 40കാരനെ തല്ലിക്കൊന്നു

20കാരിയുമായി ഒളിച്ചോടി കല്യാണം കഴിച്ച നാല്‍പ്പതുകാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ 20 പേര്‍ക്കെതിരെ കേസ് എടുക്കുകയും ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കര്‍ണാടകയലെ ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം.

ഇരുപത് ദിവസം മുന്‍പാണ് ഒളിച്ചോടിയ ഇരുവരും ഹൊസഗുഡ്ഡ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്. കോണനൂര്‍ സ്വദേശിയായ മഞ്ജുനാഥ് ആണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Also Read : http://റീൽസിനൊരു വെറൈറ്റി ഫീൽ കിട്ടണം, സ്ത്രീകളുടെ ഉൾവസ്ത്രവുമണിഞ്ഞ് യുവാവ് മാർക്കറ്റിൽ; പൊതിരെ തല്ലി ജനം

ഒളിച്ചോടി കല്യാണം കഴിച്ച ഇരുവരേയും വീട്ടില്‍ വിവാഹചടങ്ങുകള്‍ നടത്താമെന്ന് വീട്ടുകാര്‍ വിശ്വസിപ്പിച്ച് വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം യുവതിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. തുടര്‍ന്ന് ബുധനാഴ്ച മഞ്ജുനാഥ് വീട്ടിലെത്തിയപ്പോള്‍ യുവതിയുടെ വീട്ടുകാര്‍ ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച് മര്‍ദിക്കുകയായായിരുന്നു.

തുടര്‍ന്ന് മഞ്ജുനാഥിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മഞ്ജുനാഥിന്റെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ആദ്യഭാര്യ തൂങ്ങി മരിച്ചതിനെ തുടര്‍ന്ന് മഞ്ജുനാഥ് ജയിലില്‍ കിടന്നിരുന്നു. തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തെത്തിയതിന് പിന്നാലെ മഞ്ജുനാഥ് ഇരുപതുകാരിയുമായി പ്രണയത്തിലാവുകയായിരുന്നു.

Also Read : http://നവജാത ശിശുവിനെ ആശുപത്രി ടോയ്‌ലെറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്തു; ഞെട്ടിക്കുന്ന സംഭവം കർണാടകയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News