വായ്പയടച്ചില്ല, 11 വയസ്സുകാരിയെ രണ്ടാംഭാര്യയാക്കി നാല്പതുകാരൻ

11 വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് രണ്ടാംഭാര്യയാക്കിയ കേസിൽ നാല്പതുകാരൻ അറസ്റ്റിൽ. ബിഹാറിലെ ലക്ഷ്മിപുര ഗ്രാമവാസിയായ മഹേന്ദ്ര പാണ്ഡെയാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ കേസുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി.

പെൺകുട്ടിയുടെ മാതാവ് വായ്പ തിരിച്ചടക്കാത്തതാണ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ കാരണം. മാതാവ് പ്രതിയിൽനിന്നും രണ്ട് ലക്ഷം രൂപ കടമായി മേടിച്ചിരുന്നു. എന്നാൽ ഇത് കൃത്യമായി തിരിച്ചടക്കാൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഇതിൽ പ്രകോപിതനായ പ്രതി 11കാരിയെ വിവാഹം കഴിക്കുകയും രണ്ടാംഭാര്യയാക്കി വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച പ്രതി എന്നാൽ വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടായിരുന്നുവെന്ന് പറഞ്ഞു. കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News