നാലു പതിറ്റാണ്ടായുള്ള സ്ഥലതര്‍ക്കം; യുപിയില്‍ 17കാരന്റെ മരണം വിശ്വസിക്കാനാകാത്ത അമ്മ വെട്ടിമാറ്റപ്പെട്ട തലയും മടിയില്‍വെച്ചിരുന്നത് മണിക്കൂറുകള്‍

CRIME

നാലു പതിറ്റാണ്ടു നീണ്ട സ്ഥലതര്‍ക്കത്തിന് ഇരയായി 17കാരന്‍. യുപിയിലെ ജോണ്‍പൂരില്‍ ബുധനാഴ്ചയാണ് സംഭവം. തര്‍ക്കത്തിന്റെ പേരില്‍ വാളുകൊണ്ട് 17കാരന്റെ തലവെട്ടിയെടുക്കുകയായിരുന്നു. മകന്റെ ദുര്‍വിധി വിശ്വസിക്കാന്‍ കഴിയാത്ത അമ്മ വെട്ടിമാറ്റപ്പെട്ട തല മടിയില്‍വച്ചിരുന്നത് മണിക്കൂറുകളാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അനുരാഗെന്നാണ് കുട്ടിയുടെ പേര്.

ALSO READ: ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാഹുലിന്റെയും ഷാഫിയുടെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നു; വി കെ സനോജിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

രണ്ടു കുടുംബക്കാര്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള സ്ഥലതര്‍ക്കം നടക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഇതിലൊരു വിഭാഗം മറുവിഭാഗത്തിലുള്ള രാംജീത്ത് യാദവിന്റെ മകനെ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായെങ്കിലും കുട്ടിയെ വാളുകൊണ്ട് വെട്ടിയയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ:കൊച്ചിയില്‍ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തെന്ന് പരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ്

സംഭവസ്ഥലത്തെ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് പ്രദേശത്ത് പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. സിവില്‍ കോടതിയില്‍ കേസ് നിലനില്‍ക്കേയാണ് നിയമം കൈയ്യിലെടുത്ത സംഭവം ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News