എസ്പി വെങ്കിടേഷ് തമിഴകത്ത് നിന്ന് മലയാളത്തിലേക്ക് ചേക്കേറിയിട്ട് 40 വർഷം

തമിഴകത്ത് നിന്ന് മലയാളത്തിലെത്തി നമ്മുടെ മനസ്സ് കീഴടക്കിയ സംഗീത സംവിധായകനാണ് എസ്പി വെങ്കിടേഷ്. മലയാളത്തിൽ സ്വതന്ത്ര സംഗീത സംവിധായകനായി വെങ്കിടേഷ് അരങ്ങേറ്റം കുറിച്ചിട്ട് ഇന്ന് 40 വർഷം തികയുകയാണ്. 1984ൽ പുറത്തിറങ്ങിയ ‘അപ്പുണ്ണി’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു മലയാളത്തിൽ എസ് പി വെങ്കിടേഷ് തൻ്റെ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്.

സംഗീത രാജൻ എന്നറിയപ്പെടുന്ന തെന്നിന്ത്യൻ സംഗീത സംവിധായകനായ എസ്പി വെങ്കിടേഷ് 1955 മാർച്ച് 5ന് തമിഴ്നാട്ടിലാണ് ജനിച്ചത്. മാൻഡലിൻ വാദകനായിരുന്ന അച്ഛൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽ മാൻഡലിൻ വായിക്കാൻ പഠിച്ച വെങ്കിടേഷ് ഗിറ്റാറിലും ബാഞ്ചോയിലും കഴിവ് തെളിയിച്ചു. ആദ്യകാലങ്ങളിൽ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്നു.

ALSO READ: കരിക്കിൽ വീണ്ടും കല്യാണമേളം; കിരൺ വിവാഹിതനായി

കണ്ണൂർ രാജൻ, ദേവരാജൻ മാസ്റ്റർ, ബാബുരാജ്, എം.കെ.അർജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, രാഘവൻ മാസ്റ്റർ എന്നിവർക്കൊപ്പം എസ്പിവി പ്രവർത്തിച്ചിരുന്നു. മാൻഡലിൻ വായിച്ചും അസിസ്റ്റൻറ് മ്യൂസിക് ഡയറക്ടറായും ഇവർക്കൊപ്പം ഏറെ നാൾ പ്രവർത്തിച്ചിരുന്നു.

‘രാജാവിൻ്റെ മകൻ’ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ടാണ് മലയാള സിനിമയിൽ എസ്പിവി നിലയുറപ്പിക്കുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഏറെ പ്രേക്ഷകപ്രീതി നേടിയതോടൊപ്പം ഗാനങ്ങളും മലയാളത്തിൽ തരംഗമായി മാറുകയായിരുന്നു.

ALSO READ: മോഹൻലാലിൻറെ പിൻഗാമിയായി തോന്നിയ ഒരേയൊരു യുവ നടൻ അയാൾ മാത്രമാണെന്ന് തോന്നിയിട്ടുണ്ടെന്ന് സിബി മലയിൽ

ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം എന്നിങ്ങനെ നിരവധി സിനിമകളിൽ എസ്.പി.വി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി. എസ്പിവിക്ക് പ്രശസ്തി നൽകിയത്തിൽ പ്രധാന പങ്ക് വഹിച്ചതിൽ അപ്പു, മഹായാനം, ദേവാസുരം തുടങ്ങിയ ചിത്രങ്ങൾക്ക് നൽകിയ പശ്ചാത്തല സംഗീതവും ഉൾപ്പെടും.

മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എസ്പിവി മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സൃഷ്ടിച്ചു. കെ.എസ്. ചിത്രയാണ് എസ്പിവി ഈണമിട്ട ഏറെ ഗാനങ്ങളും ആലപിച്ചത്. മലയാളത്തിൽ ഇതുവരെ 150 ചിത്രങ്ങൾക്കാണ് എസ്പി വെങ്കിടേഷ് ഈണം പകർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News