വെറുതെ നടക്കൂ ആയുസ്സ് കൂട്ടൂ, ദിവസവും 4000 അടി നടന്നാൽ അകാലമരണം ഇല്ലാതെയാക്കാമെന്ന് പഠന റിപ്പോർട്ട്

നടക്കാൻ ഇഷ്ടമില്ലെങ്കിലും നടത്തം ഒരു മനുഷ്യന്റെ ശരീരത്തിനും മനസ്സിനും വളരെ നല്ലതാണെന്ന് നമ്മൾ ഓരോരുത്തർക്കും അറിയാം. ഇപ്പോഴിതാ ദിവസവും 4000 അടി നടന്നാൽ അകാല മരണം കുറയ്ക്കാമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏത് കാരണങ്ങള്‍കൊണ്ടുമുള്ള അകാലമരണവും ഇത്തരത്തിലുള്ള നടത്തിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ALSO READ: കോഴിക്കോട്ട് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

മനുഷ്യരാശിക്ക് സഹായകമാകുന്ന ഈ കണ്ടെത്തലിന് പിറകിൽ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോഡ്‌സിലെ ഒരുപറ്റം ഗവേഷകരാണ്. ഒരു ദിവസം എത്ര ചുവട് നടക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്താനായിരുന്നു ആദ്യം ഗവേഷകര്‍ ശ്രമിച്ചത്. തുടർന്ന് ദിവസവുമുള്ള നടത്തം ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്നറിയാന്‍ ഏഴ് വര്‍ഷത്തോളമെടുത്തു. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2,26,889 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കാര്‍ഡിയോളജി പ്രൊഫസറായ മസീജ് ബനാച്ച് ശേഖരിച്ചുവെന്നാണ് വിവരം.

ALSO READ: ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മരണം; സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; റാഗിംഗിനിടെ ലൈംഗികാതിക്രമം നടന്നോയെന്ന് അന്വേഷിക്കും

എത്രയധികം നടക്കുന്നുവോ അത്രയധികം ആരോഗ്യഗുണങ്ങള്‍ നമുക്കു ലഭിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. പ്രതിദിനം 3967 ചുവടുകളെങ്കിലും നടക്കുന്ന ആളുകൾക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യം ലഭിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.ഒരു ദിവസം വെറും 2,337 ചുവടുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണത്തെ തടുക്കുമെന്നും, ഒരോ ദിവസവും 1000 ചുവട് കൂടുതല്‍ നടക്കുന്നത് ഏത് കാരണം മൂലവുമുള്ള മരണസാധ്യത 15 ശതമാനം കുറയ്ക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News