കേന്ദ്ര സര്‍വകലാശാലകളിലെ 41 ശതമാനം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു; ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

കേന്ദ്ര സര്‍വകലാശാലകളിലെ 41 ശതമാനത്തോളം തസ്തികകളും ഒഴിഞ്ഞു കിടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. 54,512 അംഗീകൃത തസ്തികകളില്‍ 22,412-ഉം ഒഴിഞ്ഞു കിടക്കുന്നതായാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഡോ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്.

also read- എട്ടു വർഷം മുൻപ് ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊന്ന കേസ്; ഭർത്താവ് അറസ്റ്റിൽ

01.07.2023 ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 45 കേന്ദ്ര സര്‍വകലാശാലകളില്‍ 54,512 അംഗീകൃത തസ്തികകളാണുള്ളതെന്നും ഇതില്‍ 22,412 തസ്തികകള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും മറുപടിയില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വെളിപ്പെടുത്തി. അതായത് ആകെ തസ്തികകളുടെ 41 ശതമാനത്തോളം ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ സമ്മതിക്കുന്നു. ഒരു കൊല്ലത്തിനുള്ളില്‍ 10 ലക്ഷം ആളുകള്‍ക്ക് ജോലി നല്‍കുമെന്ന് പ്രധാനമന്ത്രി റോസ്ഗാര്‍ മേളയില്‍ പ്രഖ്യാപിച്ചിട്ടും ഇത്രയും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് ഈ വിഷയത്തിലെ കേന്ദ്രത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

also read- പത്തനംതിട്ടയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 17കാരന്‍ പിടിയില്‍

കേന്ദ്ര സര്‍വകലാശാലകളില്‍ ഇത്രയധികം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നത് രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ നിലവാരശോഷണത്തിന് കാരണമാകുമെന്നും എംപി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News