മഴക്കെടുതി; സംസ്ഥാനത്ത് ആകെ 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 710 കുടുംബങ്ങളില്‍ നിന്നായി 2192 പേരെ മാറ്റി പാര്‍പ്പിച്ചെന്ന് റവന്യു വകുപ്പ്.

ALSO READ:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എല്ലാ ജില്ലകളിലും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. കൊല്ലം ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത്. ഇവിടെ ആകെ 13 ക്യാമ്പുകള്‍ തുറന്നു. കോട്ടയത്ത് പതിനൊന്നും, തിരുവനന്തപുരത്തും, ആലപ്പുഴയിലും എട്ടുവീതം ക്യാമ്പുകളും തുറന്നിട്ടുണ്ട്.

ALSO READ:തൃശൂരില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വിവിധ അപകടങ്ങളിലായി 26 പേര്‍ മരിച്ചുവെന്നാണ് അവസാന കണക്ക്. അതേസമയം എല്ലാ ജില്ലകളിലും താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണെന്നും റവന്യൂ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News