സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം; ഇതുവരെ കൊന്നത് അഞ്ച് പേരെ, അടുത്ത പ്ലാനിങ്ങിനിടെ പിടിയിലായി 42കാരൻ

ചെന്നൈയിൽ അഞ്ച് കൊലപാതകക്കേസുകളിലെ പ്രതി ആറാമത്തെ കൊലപാതകത്തിന് പദ്ധതിയിടുന്നതിനിടെ അറസ്റ്റിൽ. ചെന്നൈ സ്വദേശി സുരേഷ് കുമാര്‍ എന്ന 42-കാരനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ സഹോദരന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഇയാൾ അഞ്ച് പേരെ കൊലപ്പെടുത്തുകയും, ആറാമത്തെ കൊലപാതകത്തിന് പദ്ധതിയിടുകയും ചെയ്തത്. 2012-ലാണ് സുരേഷ് കുമാറിന്റെ സഹോദരൻ കൊല്ലപ്പെടുന്നത്. ഇതിന് പ്രതികാരമായാണ് അന്നത്തെ കേസിലെ പ്രതികളില്‍ ഓരോരുത്തരെയായി ഇയാൾ വക വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Also Read; ‘മുസ്‌ലിമായി ജനിച്ചതാണോ ആ എസ്‌എഫ്‌ഐക്കാരുടെ ശാപം’ ; ഗവര്‍ണറുടെ വംശീയ അധിക്ഷേപത്തിനെതിരെ എന്‍പി ചന്ദ്രശേഖരന്‍ : വീഡിയോ

2012-ൽ ആറംഗ സംഘത്തിന്റെ ആക്രമണത്തിലാണ് സുരേഷ് കുമാറിന്റെ സഹോദരന്‍ വിജയകുമാര്‍ കൊല്ലപ്പെടുന്നത്. കുപ്പന്‍, ദുരൈദാസ്, ചന്ദ്രു, ശേഖര്‍, നിത്യാനന്ദം, വെങ്കടേശന്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. സഹോദരന്റെ മരണത്തിന് പിന്നാലെ പ്രതികളിലോരോരുത്തരെയായി കൊലപ്പെടുത്താൻ സുരേഷ് തീരുമാനിച്ചു. വിജയകുമാര്‍ കൊല്ലപ്പെട്ട അതേവർഷം തന്നെയാണ് കേസിലെ ഒന്നാം പ്രതിയായ കുപ്പനെ സുരേഷ് കുമാര്‍ കൊലപ്പെടുത്തുന്നത്. ഇയാളുടെ കാർ തടഞ്ഞുനിർത്തി കുപ്പനെ ഇയാൾ വെട്ടിക്കൊലപ്പെടുത്തി.

ഇതിനുശേഷം 2014-ലായിരുന്നു സുരേഷ് രണ്ടാമത്തെ കൊലപാതകം നടത്തുന്നത്. പ്രതികളിലൊരാളായ ദുരൈദാസിനെയാണ് രണ്ടാമതായി ഇയാൾ കൊലപ്പെടുത്തിയത്. ഇതേവര്‍ഷംതന്നെ മറ്റൊരു പ്രതിയായ നിത്യാനന്ദത്തിനേയും അദ്ദേഹത്തിന്റെ വീടിന്റെ പുറത്തുവെച്ച് സുരേഷ് കൊലപ്പെടുത്തി. 2015-ൽ തന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ നാലാമനായ ചന്ദുവിനെ സുരേഷ് ചെന്നൈയിൽ വെച്ച് കൊലപ്പെടുത്തി. 2016-ല്‍ ശേഖറിനെയും ഇയാൾ കോല ചെയ്തു.

Also Read; പേട്ടയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി; രണ്ടുവയസുകാരിയെ കിട്ടിയത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓടയില്‍ നിന്നും

ഈ അഞ്ചു കേസുകളിലും സുരേഷ് കുമാർ അറസ്റ്റിലായിരുന്നു. ആറാമത്തെ കൊലപാതകത്തിന് പദ്ധതിയിടുമ്പോഴാണ് ഇപ്പോൾ സുരേഷ്‌ കുമാർ വീണ്ടും പൊലീസ് പിടിയിലാകുന്നത്. വിജയകുമാർ കൊലക്കേസിലെ ആറാമത്തെ പ്രതിയായ വെങ്കടേശന്‍ നാമക്കലില്‍ ഒളിവിലായിരുന്നു. ഇതേസ്ഥലത്ത് സുരേഷ് കുമാറും നിരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News